താൾ:GkVI259.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—107—

ചെന്നപ്പോൾ എത്ര സുഖക്കേടായാലും ഒരു നിമിഷമെങ്കിലും പകൽ
കിടക്കാത്തവൾ വളരെ ക്ഷീണത്തോടെ കിടക്കുന്നതു കണ്ടതിനാൽ അവൾക്കു
നന്ന സുഖക്കേടുണ്ടെന്നു സുകുമാരിക്കു ബോദ്ധ്യമായി. കുറെ നേരം ഓരോ
വർത്തമാനം പറഞ്ഞിരുന്ന ശേഷം അവൾ വീട്ടിലേക്കു തിരിച്ചു പോയി വിവ
രം കരുണയെ അറിയിച്ചു അവളുടെ അനുമതിയോടു കൂടെ ജ്ഞാനാഭരണത്തി
ന്റെ വീട്ടിൽ ചെന്നു അവളെ ശുശ്രൂഷിച്ചു പാൎത്തു. ജ്ഞാനാഭരണം സുകുമാ
രിയുടെ സ്നേഹവും താൻ അവൾക്കു മുമ്പു ചെയ്തിരുന്ന ചില ചെറിയ ഉപകാര
ങ്ങൾക്കു ഇപ്പോൾ ലഭ്യമായ പ്രതിഫലവും ഓൎത്തു പലപ്രാവശ്യം കരഞ്ഞു.
രണ്ടു മാസത്തിലൊരിക്കൽ മാത്രമേ മകന്റെ കത്തു വരാറുണ്ടായിരുന്നുള്ളു.
ആ കാലത്തിൽ ഒരു കത്തു അങ്ങോട്ടു പോയി അതിന്നു മറുപടി ഇങ്ങോട്ടെത്തു
വാൻ അത്ര താമസമുണ്ടായിരുന്നു. മകനെ ഇനി കാണ്മാൻ കഴികയില്ലെന്നു
ള്ള സംശയം ഉള്ളിൽ ഉദിച്ചപ്പോൾ ഒരു ദിവസം അവളെ കാണ്മാൻ വന്ന
സായ്വിനോടും മദാമ്മയോടും അവൾ “എന്റെ മകൻ വിവാഹം ചെയ്തു ഒരു
ഗൃഹസ്ഥനായി കണ്ടു മരിപ്പാൻ ഞാൻ എപ്പോഴും ആഗ്രഹിക്കയും പലപ്രാവ
ശ്യം അതിന്നായി പ്രാൎത്ഥിക്കയും ചെയ്തിരുന്നു. എങ്കിലും അതു സാധിക്കയില്ലെന്നു
കണ്ടപ്പോൾ മരിക്കുന്നതിന്നു മുമ്പെ അവന്റെ മുഖമൊന്നു കണ്ടു അവന്റെ
കൈകൊണ്ടു ഒരു പിടിമണ്ണു കിട്ടിയാൽ മതി എന്നൊരാഗ്രഹം തുടങ്ങി. ഇ
പ്പോൾ ദൈവം അതിന്നും ഒരു നിവൃത്തിവരുത്തുകയില്ലെന്നു തോന്നുന്നു. ഇങ്ങി
നെ ദൈവം അതിന്നും ചെയ്യുന്നതിന്റെ കാരണമെന്തായിരിക്കും?” എന്നു ചോദിച്ചു.
സുകുമാരിയും അപ്പോൾ അടുക്കെ തന്നെ ഉണ്ടായിരുന്നു.

സായ്വ് : “ നിന്റെ ആവശ്യതകൾ ദൈവം നിന്നെക്കാൾ നല്ലവണ്ണം അറി
യുന്നെന്നു നീ വിശ്വസിക്കുന്നുവോ?”

ജഞാ : “പൂർണ്ണമായി വിശ്വസിക്കുന്നു.”

സായ്വ് : നിന്റെയും മകന്റെയും നന്മെക്കു വേണ്ടുന്നവയൊക്കെയും ദൈ
വം ചിന്തിച്ചു കൊള്ളുമെന്നു നീ വിശ്വസിക്കുന്നുവോ?

ജ്ഞാ : "വിശ്വസിക്കുന്നു, അതു അനുഭവിച്ചും ഇരിക്കുന്നു."

സായ്വ് : "എന്നാൽ ഇതുവരെ അങ്ങിനെ അനുഭവിക്കുമാറാക്കിയെ ദൈവം
ഇനിയും ചെയ്യുന്നതെല്ലാം നിങ്ങളുടെ നന്മെക്കെന്നോൎത്തു അവന്റെ ഇഷ്ടത്തി
ന്നു കീഴടങ്ങണം. സംശയത്തിന്നു ജയം കൊടുക്കരുതു.”

മദാമ്മ : ഒരു കുട്ടിയെ നിണക്കാശ്വാസത്തിന്നായി കിട്ടിയതു കണ്ടുവോ?
നിന്റെ സൌഖ്യകാലങ്ങളിൽ ആ കുട്ടി ഒരു ക്രിസ്ത്യാനിയായി തീരുന്നതിന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/121&oldid=195979" എന്ന താളിൽനിന്ന് ശേഖരിച്ചത്