താൾ:GkVI259.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

സുകു: "ഈ തത്വശാസ്ത്രികളെപ്പോലെ മനുഷൎക്കു നാശം വരുത്തുന്നവരാ
രുമില്ല. പരമദുഷ്ടന്മാർ! ന്യായവിധിനാളിൽ തങ്ങൾ ദൈവത്തിൻമുമ്പാകെ
എങ്ങിനെ നില്ക്കുമെന്നാലോചിക്കുന്നതിനു പകരം അവിടെ എല്ലാവൎക്കും നി
ല്പാൻ സ്ഥലമുണ്ടാകുമോ എന്നാലോചിക്കുന്നവരല്ലെ?"

കരു: "നില്ക്ക. നില്ക്ക. ക്ഷമയോടെ കേൾക്കൂ. ഇവർ ഈവക ദുസ്തൎക്ക
ങ്ങൾ ഉണ്ടാക്കുന്നതിനാൽ ദൈവത്തിൻ മഹത്വം അധികമധികം വെളിപ്പെടു
ന്നതേ ഉള്ളൂ. ഈ ഭൂമിയിൽ ദോഷം നിലനിന്നു പോരുന്നതിനാലാകുന്നു ദൈ
വം നല്ലവനെന്നു അറിയുന്നതു. അവന്റെ കൃപ സ്നേഹം മുതലായവ ഈ
ദോഷം ഉള്ളേടത്തുല്ലയോ വെളിപ്പെടുന്നതു? കഷ്ടസങ്കടങ്ങളിൽ വലഞ്ഞു കിടക്കു
ന്നവരല്ലയോ ദൈവത്തിന്റെ ഈ ഗുണം സാക്ഷാൽ അറിയുന്നതും അനുഭവിക്കു
ന്നതും? അങ്ങിനെ തന്നെ മനുഷ്യൎക്കു തമ്മിൽ തമ്മിൽ കൃപ കാട്ടുവാനും സ്നേഹ
പ്രവൃത്തികൾ ചെയ്വാനും തങ്ങളുടെ ഉൽകൃഷ്ടഗുണങ്ങൾ പ്രത്യക്ഷമാക്കുവാനും
അവസരം കിട്ടുന്നതു ഈ ദോഷം നിമിത്തമല്ലയോ? അതുകൊണ്ടു ദൈവം
നല്ലവൻ എന്നു നമുക്കു അറിവാൻ ഇടവന്നതു തന്നെ ഭൂമിയിൽ ഉള്ള തിന്മകൾ
നിമിത്തമാകുന്നു. കളകളുടെ ഉപമ ഓൎത്തു നോക്കൂ. നന്മയിൽനിന്നു തിന്മ
യും തിന്മയിൽനിന്നു നന്മയും തത്ക്കാലം വേർപ്പെടുത്തുവാൻ സാധിക്കാത്തതിനാ
ലത്രെ രണ്ടും കൊയിത്തോളം നില്ലേണ്ടതു."

സുകു: "ആയാൾ നിങ്ങൾക്കു ആവശ്യമില്ലാത്തത്തൊക്കെ പഠിപ്പിച്ചു തന്നിരി
ക്കുന്നു; എനിക്കു സത്യദാസൻ ഈ വകയൊന്നും പറഞ്ഞു തന്നിട്ടില്ല. ഇതൊന്നും
സ്ത്രീകളെ പഠിപ്പിക്കേണ്ടുന്ന ആവശ്യമില്ലയായിരുന്നു. ഞങ്ങളുടെ സായ്വ് തത്വ
ശാസ്ത്രത്തിൽ പണ്ഡിതപരീക്ഷ ജയിച്ച ആളാകുന്നുവെങ്കിലും അനാവശ്യം
പഠിപ്പിച്ചിട്ടില്ല."

കരു: "ആ അഭിപ്രായത്തോടു ഞാൻ യോജിക്കുന്നില്ല. എന്റെ അച്ഛൻ
ഈ വക പുസ്തകങ്ങൾ വായിക്കുന്ന ഒരാളാകയാലും ക്രിസ്തുമതത്തിൽ മുമ്പെ വള
രെ ഒരു ശുഷ്കാന്തി കാണിക്കാഞ്ഞതിനാലും ഞാൻ വളരുമ്പോൾ എന്റെ വി
ശ്വാസത്തിനു ഇളക്കം വന്നു പോകരുതെന്നു വെച്ചു എന്റെ സ്നേഹിതൻ
ഇതൊക്ക എന്നെ പഠിപ്പിച്ചതാകുന്നു."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/119&oldid=195970" എന്ന താളിൽനിന്ന് ശേഖരിച്ചത്