താൾ:GkVI259.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

സുകു: "ആകട്ടെ നിങ്ങൾ സ്വസ്നേഹംകൊണ്ടു അതു ചെയ്തു എന്നിരിക്കട്ടെ.
ആ കുട്ടിയുടെ കാലിന്നു കയറിയ വണ്ടിയിലിരുന്ന ആൾ ഈ ധൎമ്മപ്രവൃത്തി
ചെയ്തില്ലല്ലോ. ആയാൾക്കും മനസ്സിൽ വേദന ഉണ്ടായിരുന്നു നിശ്ചയം. എങ്കി
ലും ആ വേദന തീൎക്കുവാൻ നോക്കിയില്ലല്ലോ. അതുകൊണ്ടു നിങ്ങളുടെ പ്രമാ
ണപ്രകാരം അയാൾ സ്വസ്നേഹിയല്ലല്ലോ."

കരു: "എന്തുകൊണ്ടു അല്ല? ആയാൾനടക്കേണ്ടിവരുമെന്നുകണ്ടതുകൊണ്ടു
കുട്ടിയെ ഇട്ടേച്ചു പോയി. കുട്ടിയെ കുറിച്ചുണ്ടായ വേദനയേക്കാൾ താൻ നട
ക്കേണ്ടിവരുമെന്ന വേദന വലിയതായിരുന്നു. അതുകൊണ്ടു അതും സ്വസ്നേ
ഹം തന്നെ."

സുകു: "എനിക്കു ഇതിനെപ്പറ്റി ഇപ്പോൾ പറവാൻ കഴികയില്ല. ഞാൻ
ആലോചിച്ചു ഇതിനൊരു സമാധാനം പറയാം."

കരു: (ചിരിച്ചുംകൊണ്ടു)"എന്റെയും നിന്റെയും അഭിപ്രായം ഒന്നാകുന്നു.
സ്വയനിഷേധമാകുന്നു ക്രിസ്തമതത്തിന്റെ അടിസ്ഥാനപ്രമാണം. എങ്കിലും
ഈ വക തൎക്കങ്ങൾക്കു നീ എന്തു സമാധാനം പറയുമെന്നറിവാൻ ഞാൻ ചോദി
ച്ചതാകുന്നു. എന്നെയും അച്ഛനെയും ഗുലാബ്സിങ്ങ് നാള രാത്രിയത്തെ ഭക്ഷണ
ത്തിന്നു ക്ഷണിച്ചിരിക്കുന്നു. നിന്നെ കൂടാതെ ഞാൻ പോകയില്ല. അദ്ദേഹത്തി
ന്റെ മകൾ താരബായി നിന്റെ കൂട പഠിച്ചതിനാൽ നീയുമായി പരിചയമു
ണ്ടല്ലോ. അതുകൊണ്ടു നീയും കൂടെ വരേണം."

സുകു: "അവൾക്കു എന്നോടു അത്ര ഇഷ്ടമല്ല അവർ ഒരു കൊല്ലത്തിനകം
സ്ക്കൂൾ വിട്ടു പോയ്ക്കളഞ്ഞതെന്തിനാകുന്നു എന്നു നിങ്ങൾ അറിയുമോ?"

കരു: "അന്യഭാഷക്കാരാകയാൽ ഈ ദിക്കിലെ പഠിപ്പു കൊണ്ടാവശ്യമി
ല്ലെന്നു വെച്ചു ശാലവിട്ടു കളഞ്ഞെന്നാകുന്നു ഞാൻ കേട്ടതു."

സുകു; "അതു ഒരു പ്രകാരത്തിൽ സത്യമാകുന്നു. ഞങ്ങളുടെ ശാലയിലെ
പഠിപ്പു അവൾക്കു അത്ര പത്ഥ്യമായി തോന്നിയില്ല. അവൾക്കു വസ്ത്രാഭരങ്ങ
ളിൽ വലിയ പ്രതാപമായിരുന്നു. ഞങ്ങൾ തുണിയും കപ്പായവും ഉടുക്കുന്നവരാക
യാലും കാതുകുത്തി പൊന്നിടാത്തതിനാലും അവൾ ഞങ്ങളേക്കാൾ മാന്യയെന്നു
കരുതി. അവളുടെ അച്ഛൻ ധനവാനാകയാൽ അവളുടെ വസ്ത്രാലങ്കാരത്തെ
പറ്റി ഞങ്ങൾ അവളെ പരിഹസിച്ചില്ലെങ്കിലും സാക്ഷാൽ മാനത്തിനു ഹേതു
വസ്ത്രാഭരണങ്ങളോ അപമാനത്തിന്നും ഹാസ്യത്തിന്നും ഹേതു വിശിഷ്ടവസ്ത്ര
ങ്ങളും വിലയേറിയ ആഭരണങ്ങളും വാങ്ങുവാൻ വകയില്ലായ്മയോ അല്ലെന്നാ
യിരുന്നു ഞങ്ങളുടെ അഭിപ്രായം. ഇങ്ങിനെ മാനാപമാനകാരണങ്ങളെ കുറി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/115&oldid=195952" എന്ന താളിൽനിന്ന് ശേഖരിച്ചത്