താൾ:GkVI259.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

ഇപ്രകാരം തന്നെ ഉയിൎത്തെഴുന്നീറ്റ ദേഹം സ്ഥലത്താൽ ബന്ധിതമായി
രിക്കയില്ല. ആ ദേഹത്തിന്നു അടച്ചു പൂട്ടിയ മുറിയിൽ പ്രവേശിക്കാം. ഈ
സ്ഥലത്തും ലക്ഷം നാഴിക ദൂരത്തും ഒരേസമയത്തിരിക്കാം. മഹത്വീകരിക്ക
പ്പെട്ട ദേഹം അങ്ങിനെ ഒരു സൂക്ഷ്മദേഹമാകയാൽ ന്യായവിസ്താരദിവസത്തിൽ
കോടി കോടി ആത്മാക്കൾക്കു ഒരു സ്ഥലത്തിൽ ഒന്നിച്ചു നില്ക്കാം."

സുകു: "ഇതൊന്നും എനിക്കു അറിയേണ്ടുന്ന ആവശ്യമില്ല. എനിക്കു മന
സ്സിലാവുന്നതുമില്ല. പാപിയാകുന്ന മനുഷ്യന്നു പാപസ്ഥിതിയിൽനിന്നു സ്വാ
തന്ത്ര്യം കിട്ടേണ്ടുന്ന മാൎഗ്ഗങ്ങളെ കുറിച്ചല്ലാതെ മറ്റു യാതൊന്നും ചിന്തിക്കേണ്ടുന്ന
ആവശ്യമില്ല."

കരു: “സ്വൎഗ്ഗത്തിലെ ഭാഗ്യത്തെ കുറിച്ചും നരകത്തിലെ ദണ്ഡനത്തെ കുറി
ച്ചും മാത്രം ചിന്തിച്ചിട്ടാകുന്നുവോ മനുഷ്യൻ പാപം ചെയ്യാതിരിക്കുന്നതു?"

സുകു: "അങ്ങിനത്തേവരുമുണ്ടായിരിക്കാം. ഞാൻ പാപം ചെയ്യാതിരിക്കു
ന്നതു നരകശിക്ഷയെ ഭയപ്പെട്ടിട്ടുമല്ല, സ്വൎഗ്ഗം കാംക്ഷിച്ചിട്ടുമല്ല. എന്റെ
രക്ഷിതാവായവൻ എന്നെ മരണത്തോളം സ്നേഹിച്ചിരിക്കയാൽ അവനെ ദുഃഖി
പ്പിക്കാതിരിക്കേണം എന്നാകുന്നു എന്റെ ആഗ്രഹം. വെറുംഭാവിയിലെ ഭാ
ഗ്യമോ നിൎഭാഗ്യമോ ഓൎത്തു പാപമോചനത്തിന്നായന്വേഷിക്കുന്നതും പാപം
ചെയ്യാതിരിപ്പാൻ ഉത്സാഹിക്കുന്നതും ദൈവസ്നേഹത്താലല്ല. സ്വസ്നേഹത്താ
ലാകുന്നു. പാപത്തെ വെറുക്കുന്നതു പാപത്തിൽ തന്നെ ഉള്ള മ്ലേച്ഛത നിമി
ത്തവും നീതി പ്രവൃത്തിക്കുന്നതു ആ നീതിയിൽ തന്നെയുള്ള ഭംഗിനിമിത്തവു
മായിരിക്കേണം."

കരു: “സ്വസ്നേഹത്താലല്ലാതെ തന്നെത്താൻ നിഷേധിച്ചുകൊണ്ടു മനു
ഷ്യൻ ചെയ്യുന്നതായ ഒരു സൽക്രിയയുടെ ദൃഷ്ടാന്തം നിണക്കു പറയാമോ?"

സുകു: "നിങ്ങൾ ഒരു ദിവസം സവാരിക്കു പോയപ്പോൾ കാലിന്നു ഏതോ
ഒരു വണ്ടി കയറിപ്പോയ ഒരു കുട്ടിയെ നിങ്ങളുടെ വണ്ടിയിൽ കയറ്റി ഹാസ്പ
ത്രിക്കയച്ചു എന്നും നിങ്ങൾ നടപ്പാൻ വഹിയാഞ്ഞിട്ടും പ്രയാസപ്പെട്ടു ഇവിട
ത്തോളം നടന്നു വന്നു എന്നും ഞാൻ കേട്ടു. അതു സ്വസ്നേഹികൾ ചെയ്യുമോ?"

കരു: "വെറും തൎക്കത്തിന്നായി പറയുന്നെങ്കിൽ അതും സ്വസ്നേഹമാകുന്നു
വെന്നു ഞാൻ സ്ഥാപിക്കാം. ആ കുട്ടിയെ ആ സ്ഥിതിയിൽ കണ്ടപ്പോൾ
എനിക്കു മനസ്സിലൊരു വേദനയുണ്ടായിരുന്നു. ആ വേദന തീരുവാൻ ഞാൻ
അതു ചെയ്തു. അപ്പോൾ അതു സ്വസ്നേഹമല്ലയോ?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/114&oldid=195949" എന്ന താളിൽനിന്ന് ശേഖരിച്ചത്