താൾ:GkVI259.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

കരു: "കുമാരീ ഇന്നു നാം വായിച്ചതു ന്യായവിസ്താരത്തെക്കൊണ്ടാകുന്നു
വല്ലോ. ഈ ഭൂമിയിലുള്ള കോടി കോടി മനുഷ്യർ ന്യായാസനത്തിന്റെ മുമ്പാ
കെ എങ്ങിനെയാകുന്നു നില്ക്കുക എന്നു നീ എപ്പോഴെങ്കിലും ആലോചിച്ചു നോ
ക്കീട്ടുണ്ടോ?"

സുകു: "ഞാൻ ന്യായവിസ്താരത്തെ കുറിച്ചു ഓൎക്കുമ്പോൾ എല്ലാവൎക്കും നില്പാൻ
സ്ഥലം കിട്ടുമോ എന്നല്ല വിചാരിക്കുക. ഞാൻ എങ്ങിനെ അവിടെ നില്ക്കും?
സന്തോഷിച്ചുംകൊണ്ടോ അല്ല ഭയപ്പെട്ടു വിറെച്ചുകൊണ്ടോ? എന്നാകുന്നു."

കരു: "അതു എനിക്കും അറിയാം. ദൈവകൃപയാൽ ഞാൻ അവിടെ
സന്തോഷത്തോടെ നില്ക്കും എന്നു നിശ്ചയമുള്ളതിനാലാകുന്നു ഞാൻ വേറെ കാ
ൎയ്യങ്ങൾ ചിന്തിച്ചാലോചിക്കുന്നതു."

സുകു: "മാനുഷബുദ്ധികൊണ്ടു ഗ്രഹിപ്പാൻ കഴിയാത്തതും മനുഷ്യന്നു ഈ ഭൂ
മിയിൽ ആത്മരക്ഷെക്കാവശ്യമില്ലാത്തതും വെറുതെ വിചാരിച്ചു മനസ്സിനെ അ
സ്വസ്ഥമാക്കുവാൻ എനിക്കിഷ്ടമില്ല. ഇസ്ക്കൂളിൽനിന്നു സായ്വ് ഇതുസംബന്ധ
മായി പറഞ്ഞതു എനിക്കിപ്പോഴും ഓൎമ്മയുണ്ടു. മനുഷ്യന്നു ഈ ലോകത്തിലുള്ള
സകലകാൎയ്യങ്ങളെ കുറിച്ചും ഉള്ള അറിവു പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലിൽ
കൂടി അവന്റെ മനസ്സിൽ പ്രവേശിക്കുന്നതാകുന്നു. കുരുടന്നു നാലു ഇന്ദ്രിയ
ങ്ങളേ ഉള്ളു. അതുകൊണ്ടു പിറവിയിൽ തന്നെ കുരുടനായ ഒരുവന്നു പച്ച
മഞ്ഞ നീലം മുതലായ വൎണ്ണഭേeങ്ങൾ തിരിച്ചറിവാൻ കഴികയില്ല. അവൻ
ഇതിനെ കുറിച്ചു എത്ര ആലോചിച്ചാലും ഗ്രഹിക്കയുമില്ല. ദൃഷ്ടാന്തമായി: പ
ണ്ടൊരു കുരുടന്റെ കുട്ടി പാൽ മൂക്കിൽ പോയിട്ടു ചത്തുപോയിരുന്നു. കുട്ടി മ
രിച്ച സംഗതി കേട്ടപ്പോൾ 'പാൽ എങ്ങിനെയാണ്?' എന്നു അവൻ ചോദി
ച്ചു. 'വെളുത്തിട്ടാകുന്നു' എന്നു ഉത്തരം കേട്ടപ്പോൾ 'വെളുപ്പെങ്ങിനെയാകു
ന്നു' എന്നു ചോദിച്ചു. അതിന്നു 'കൊച്ചയെ പോലെ' എന്നു ഉത്തരം കേട്ടു.
'കൊച്ച എങ്ങിനെ ആകുന്നു?' 'കൊച്ച ഇങ്ങിനെ' എന്നു പറഞ്ഞു കൈ മുട്ടി
ന്നു താഴെ കുത്തിപ്പിടിച്ചു പടം താഴോട്ടു മടക്കിക്കാണിച്ചു കൊടുത്തു. അവൻ
കൈ തടവിനോക്കി 'അമ്പോ ഇതെന്റെ കുഞ്ഞന്റെ എടത്തൊണ്ടയിൽ പോ
യാൽ ചാകാതെ ശേഷിക്കുമോ?' എന്നു പറഞ്ഞുപോൽ. ഇങ്ങിനേ തന്നെ ചെ
കിടന്നു സ്വരമെന്നു വെച്ചാൽ എന്താകുന്നു എന്നു ഗ്രഹിപ്പാൻ കഴികയില്ല. പാ
ട്ടുപാടുന്നവൻ വായി തുറക്കുയും പൂട്ടുകയും ചെയ്യുന്നതു മാത്രം അവൻ നോക്കി
ചിരിക്കും. സ്വരമാധുൎയ്യം അവന്നു അറിവാൻ കഴികയില്ല. അപ്രകാരം ത
ന്നെ നമുക്കു ആറാമതൊരു ഇന്ദ്രിയം ഉണ്ടായിരുനെങ്കിൽ രൂപം രസം ഗന്ധം
ശബ്ദം സ്പൎശം എന്നിവെക്കു പുറമെ വസ്തുക്കളുടെ വേറെ ഒരു ഗുണവും നമുക്കറി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/112&oldid=195944" എന്ന താളിൽനിന്ന് ശേഖരിച്ചത്