താൾ:GkVI259.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

എല്ലാവരും രാവിലത്തെ പ്രാൎത്ഥനെക്കായി എഴുത്തുമുറിയിൽ കൂടിവരും. സുകു
മാരി അവിടെ വന്നതു മുതൽ വായിക്കുന്നതു അവളുടെ മുറയായിരുന്നു. ഓരോ
ദിവസം ക്രമമായി ദിനകരൻ കരുണ പരിപൂൎണ്ണം സുകുമാരി ഇവർ നാല്വരും
പ്രാൎത്ഥിക്കും. പ്രാൎത്ഥന കഴിഞ്ഞാൽ കരുണയും സുകുമാരിയും അവരുടെ മുറിയിൽ
പോയി ഒമ്പതു മണിവരെ ഇരിക്കും. കരുണ ഒരു ചാരുകസേലമേൽ കിട
ക്കും. സുകുമാരി അവളെ വല്ല പുസ്തകവും വായിച്ചു കേൾപ്പിക്കും. ഒമ്പതു മണി
ക്കു പ്രാതൽ കഴിയും. പത്തു മണിക്കു ദിനകരൻ ആപ്പീസിലേക്കു പോയാൽ
അഞ്ചു മണിക്കു മാത്രമേ മടങ്ങി വരികയുള്ളൂ. ഉച്ചവരെ സുകുമാരി കരുണെക്കാ
വശ്യമായ വല്ല തുന്നൽപ്പണി ചെയ്തുകൊടുക്കയോ പരിപൂൎണ്ണത്തിനു അവളുടെ
പ്രവൃത്തിയിൽ വല്ല സഹായങ്ങൾ ചെയ്തുകൊടുക്കയോ ചെയ്യും. ഉച്ചെക്കു ഭക്ഷ
ണം കഴിഞ്ഞാൽ കരുണ അല്പനേരം ഉറങ്ങും. അപ്പോൾ സുകുമാരി അടുക്കുള
യിൽ ചെന്നു പരിപൂൎണ്ണവും വേലക്കാരുമായി വൎത്തമാനം പറകയും രാത്രിയേ
ക്കുള്ള വെപ്പുപണി തുടങ്ങിയാൽ അതിലേക്കു സഹായിക്കയും ചെയ്യും. ഇതു
ആരും പറഞ്ഞിട്ടല്ല പണി പഠിപ്പാനുള്ള താത്പൎയ്യംകൊണ്ടു അവൾ സ്വേച്ഛയാ
ചെയ്തതാകുന്നു. നാലു മണി കഴിഞ്ഞാൽ അവളും കരുണയും തോട്ടത്തിൽ പ
ണി എടുക്കും അതു ഇരുവൎക്കും രസമുള്ള പ്രവൃത്തിയായിരുന്നു. അഞ്ചു മണി
ക്കു ദിനകരൻ വന്നു കഴിഞ്ഞാൽ ഇരുവരും കൂടി വണ്ടിയിൽ കയറി സവാരിക്കു
പോകും. സുകുമാരി വന്നതു മുതൽ ദിനകരന്നു മകളെ നിത്യം സവാരിക്കു കൂ
ട്ടിക്കൊണ്ടു പോകേണ്ടുന്ന പണി കുറഞ്ഞുകിട്ടി. ഏഴു മണി ആകുമ്പോഴെക്കു മട
ങ്ങിവന്നാൽ രാവിലെ ഉള്ള പ്രകാരം തന്നെ പ്രാൎത്ഥനയുണ്ടാകും. പിന്നെ ഭക്ഷ
ണവും കഴിഞ്ഞു ഒരു മണിക്കൂറോളം എല്ലാവരും കൂടി വൎത്തമാനം പറഞ്ഞുകൊ
ണ്ടിരിക്കും. അതിന്റെ ശേഷം അവരവർ താന്താങ്ങളുടെ മുറിയിലേക്കു പോ
കും. സുകുമാരിയും കരുണയും ഒരു മുറിയിലായിരുന്നു ഉറക്കു. സംസാരിച്ചോ
വായിച്ചോ പത്തു മണിയോളം ഇരിക്കും.

ഈ വൃത്താന്തത്തിൽനിന്നു സുകുമാരിയുടെ അവിടത്തെ ദിനചൎയ്യം എന്താ
യിരുനെന്നു ഗ്രഹിക്കാമല്ലോ. നേത്രരോഗിണിയായിരുന്ന കരുണെക്കു അ
വൾ നേത്രങ്ങളായിരുന്നെന്നു തന്നെ പറയാം. കരുണയും സുകുമാരിയും ത
മ്മിൽ പ്രായത്തിൽ ഒരു അമ്മയും മകളും തമ്മിലുള്ള വ്യത്യാസമുണ്ടായിരുന്നെ
ങ്കിലും അവരുടെ പരസ്പരസംസൎഗ്ഗത്തിന്റെ സ്വഭാവമെന്തെന്നു അറിവാൻ
താത്പൎയ്യമുള്ളവർക്കു ഒരു രാത്രി അവർ തമ്മിൽ ഉണ്ടായിരുന്ന സംഭാഷണം അസാ
രം ഇവിടെ വിവരിച്ചാൽ മതിയാകുമെന്നു തോന്നുന്നു.

7

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/111&oldid=195941" എന്ന താളിൽനിന്ന് ശേഖരിച്ചത്