താൾ:GkVI259.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

രക്ഷിതാവിനെക്കൊണ്ടുള്ള ആവശ്യതയുണ്ടെന്നും മതവും സന്മാൎഗ്ഗവും തമ്മിൽ
സംബന്ധമായിമാത്രമേ ഇരിപ്പാൻ പാടുള്ളു എന്നും ദൈവവിശ്വാസത്തിൽനിന്നു
വേർപെട്ടു നീതിസംബന്ധമായ പ്രമാണങ്ങൾ ഉണ്ടാവാൻ പാടില്ല എന്നും അ
വന്നു ബോദ്ധ്യമായി. അതുകൊണ്ടു ഭാൎയ്യയോടും മകനോടും കൂടെ ക്രിസ്ത്യാനി
യായി. ഈ മകനായിരുന്നു ദിനകരൻ. ഇവന്റെ യൌവനകാലത്തിൽ ക
ണ്ണൂരിൽ ജൎമ്മൻമിശ്യൻസഭയില്ലയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോൾ
പതിനെട്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. വലിയ ഒരു ഭക്തനല്ലായിരുന്നെ
ങ്കിലും അച്ഛന്റെ മതവിശ്വാസം കൈവിട്ടില്ല. ചില വൎഷങ്ങൾ കഴിഞ്ഞ
ശേഷം പട്ടാളത്തിൽനിന്നു തന്നെ ക്രിസ്ത്യാനിയായിത്തീൎന്നിരുന്ന ഒരു സുബേദാ
രുടെ മകളെ പരിണയം ചെയ്തു. ഈ സ്ത്രീ എത്രയും സദ്ഗുണവതിയായിരുന്നു.
ഒരു മകളെ പ്രസവിച്ച ഉടനെ രോഗിണിയായിത്തീൎന്നതിനാൽ തന്റെ ഗുണ
ങ്ങൾകൊണ്ടു ഭൎത്താവിന്നും മകൾക്കും അധികമൊരു പ്രയോജനമുണ്ടായില്ല.
പന്ത്രണ്ടു വൎഷങ്ങളോളം വളരെ കഷ്ടമനുഭവിച്ച ശേഷം മരിച്ചു. അക്കാലം
ദിനകരൻ ഉദ്യോഗ്യവശാൽ ബെൽഗാമിലായിരുന്നു താമസം. ഈ ഭാൎയ്യയോടു
ള്ള സ്നേഹം നിമിത്തവും അവൾ അനുഭവിച്ച കഷ്ടങ്ങൾ ഓൎത്തതിനാലും ഏക
പുത്രിയോടുള്ള വാത്സല്യം ഹേതുവായും അവൻ പുനൎവ്വിവാഹം ചെയ്തില്ല.
മകളെ ആദ്യം എഴുത്തും വായനയും പഠിപ്പിച്ചതും വേദപുസ്തകം വായിപ്പിച്ചതും
താൻ തന്നെയായിരുന്നു എങ്കിലും ക്രിസ്തമതത്തിന്റെ സാക്ഷാൽ തത്വം അവളെ
ഗ്രഹിപ്പിച്ചതു തന്റെ ഒരു കീഴുദ്യോഗസ്ഥനായയുവാവായിരുന്നു. കാലക്രമേണ
ഈ മകൾമുഖാന്തരം തനിക്കും അതൊക്കെ കണ്ണു തുറന്നു കാണ്മാൻ സംഗതിയായി.

സുകുമാരിയോടു പരിപൂൎണ്ണത്തിനു ആദ്യം കുറെ വിരോധമായിരുന്നെങ്കിലും
കാലക്രമേണ അവളോടു വളരെ ഇഷ്ടവും താൽപൎയ്യവും ആയി. സുകുമാരി
യുടെ ക്ഷമയും സഹിഷ്ണുതയും താഴ്മയും ദോഷത്തിന്നു പ്രതിയായി ഗുണം ചെ
യ്യുന്ന സ്വഭാവവും ഒരിക്കലും സ്വസ്ഥമായിരിക്കാതെ എന്തെങ്കിലും പ്രവൃത്തിച്ചു
കൊണ്ടിരപ്പാനുള്ള താത്പൎയ്യവും അവൾ കണ്ടപ്പോൾ "ഇവൾ ഇവിടെ സുഖി
ച്ചിരുന്നുംകൊണ്ടു മരത്തിന്മേൽ അതിന്റെ നീർ വലിച്ചു ജീവിക്കുന്ന ഇത്തിക്ക
ണ്ണി (പുല്ലുന്നി) പോലെ ഇരിപ്പാൻ വന്നവളല്ല" എന്നു പറഞ്ഞു, അവളെ പര
മാൎതഥമായി സ്നേഹിച്ചു.

സുകുമാരി രാവിലെ അഞ്ചുമണിക്കെഴുന്നീല്ക്കും. പ്രഭാതകൃത്യങ്ങൾ കഴി
ഞ്ഞു ദിനകരന്റെ എഴുത്തുമുറിയിൽ ചെന്നു പുസ്തകം കടലാസ്സു മുതലായവയെ
ല്ലാം ക്രമപ്പെടുത്തി വെക്കുമ്പോഴെക്കു ആറു മണിയാകും. ആറു മണിക്കു കരുണ
എഴുന്നീല്ക്കും. ഏഴു മണിയാകുമ്പോഴെക്കു കാപ്പികുടിയും കഴിഞ്ഞു വീട്ടിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/110&oldid=195938" എന്ന താളിൽനിന്ന് ശേഖരിച്ചത്