താൾ:GkVI259.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

സമ്മതമായിരുന്നതിനാൽ ഇതിനു യാതൊരു വിരോധവും ഉണ്ടായിരുന്നില്ല.
എങ്കിലും ഭവനകാൎയ്യാദികൾ നോക്കി ഭരിച്ചുപോന്നിരുന്ന പരിപൂൎണ്ണത്തിന്നു ഇ
തുനിമിത്തം വളരെ അസൂയയുണ്ടായി. കാലക്രമേണ സൂകമാരി തന്റെ സ്ഥാ
നത്തിന്നു അധികാരത്തിനും ഭ്രഷ്ടുവരുത്തുമെന്നു ഭയപ്പെട്ടു. പരിപൂൎണ്ണത്തി
ന്നു ഭവനത്തിലെ സൎവ്വകാൎയ്യാദികളുടെ മേലും അധികാരമുണ്ടായിരുനെങ്കിലും
കരുണയുടെ യാതൊരു ഇഷ്ടത്തിന്നും വിരോധമായി നില്ക്കരുതു എന്നായിരുന്നു
ദിനകരന്റെ കല്പന. കാരണം തന്റെ മകൾ ദൈവഭയമുള്ള ഒരു കുട്ടിയാ
ണെന്നും അനാവശ്യവും അവഭക്തിയുമായുള്ള യാതൊരു കാൎയ്യവും ആഗ്രഹിക്ക
യും ചെയ്കയും ഇല്ലെന്നും അവന്നു പൂൎണ്ണവിശ്വാസമുണ്ടായിരുന്നു.

ഇതോടു സംബന്ധിച്ചു ദിനകരന്റെ ചരിത്രം ഒന്നു ചുരുക്കുമായി വിവരി
ക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷുകാർ വടക്കേ മലയാളത്തിലെ നാട്ടുരാജാക്ക
ന്മാരോടു യുദ്ധം നടത്തിയ കാലത്തിൽ ഇംഗ്ലീഷുകാരുടെ ശിപ്പായിപട്ടാളത്തിൽ
ചില ശൂരന്മാരായ യോദ്ധാക്കളുണ്ടായിരുന്നു. അവരിൽ തിയ്യജാതിക്കാരായ ചില
സൈന്യാധിപന്മാരുടെ ധൈൎയ്യം സാമൎത്ഥ്യം യുദ്ധവിദഗ്ദ്ധത മുതലായവയെപ്പ
റ്റി ഇന്നും നാട്ടുകാരുടെ പാട്ടുകൾ നടപ്പുണ്ടു. ഇവരിൽ ഒരാ
ളുടെ പൌത്രനായിരുന്നു ദിനകരൻ. ദിനകരന്റെ അച്ഛൻ തന്റെ അച്ഛ
ന്റെ ധനാധിക്യം നിമിത്തം ജാതിവ്യത്യാസം കൂടാതെ ഹിന്തുശാസ്ത്രങ്ങൾ പഠി
ച്ചു നൈപുണ്യം പ്രാപിച്ചെങ്കിലും അതോടു കൂടെ തന്നെ പട്ടാളത്തിലെ ഉദ്യോ
ഗസ്ഥന്മാരായ സായ്വമാരോടും പരിചയമുണ്ടായിരുന്നതിനാൽ ക്രിസ്തമാൎഗ്ഗത്തെ
കുറിച്ചും കേട്ടു പഠിച്ചു രണ്ടു മതങ്ങളും തമ്മിലുള്ള താരതമ്യം കണ്ടപ്പോൾ രണ്ടിലും
സംശയം ജനിച്ചു ഒരു നിരീശ്വരാഭിപ്രായക്കാരനായിത്തീൎന്നു. എങ്കിലും സ
ന്മാൎഗ്ഗപ്രിയനാകയാൽ ഈ ഭൂമിയിൽ മനുഷ്യൻ ഗുണമായതൊക്ക ചെയ്യേണം
ദോഷമായതൊക്ക വൎജ്ജിക്കേണം എന്നൊരു പ്രമാണവും സങ്കല്പിച്ചു അതിൻ
പ്രകാരം ജീവിച്ചു. എങ്കിലും ഒരു സായ്വ് ഈ അഭിപ്രായത്തിലുള്ള ഒരു പ്രയാ
സം അവന്നു കാണിച്ചുകൊടുത്തു. "ഇന്നതു സത്ക്രിയ ഇന്നതു ദുഷ്ക്രിയ എന്നു
ദൈവം വെളിപ്പെടുത്തീട്ടില്ലാതെ മനുഷ്യന്നു അറിവാൻ കഴിവുണ്ടോ? അഥവാ
പരിചയംകൊണ്ടും ക്രിയകളുടെ ഫലംകൊണ്ടും മനുഷ്യൎക്കു ഈ വ്യത്യാസം അറി
വായാലും, ഒരു മനുഷ്യന്നു തന്റെ അറിവിൻപ്രകാരം തന്നെയുള്ള സൎവ്വ
നീതികളെയും പൂൎത്തിയാക്കുവാൻ കഴിവുണ്ടോ? മനുഷ്യന്നു ദോഷത്തെ തീരെ
വൎജ്ജിച്ചു മുഴുവനെ നന്മ മാത്രം ചെയ്വാനുള്ള ശക്തി തന്നിൽ തന്നെയുണ്ടോ?"
എന്നുള്ള ചോദ്യങ്ങൾ സംബന്ധിച്ചു ഏറിയ തൎക്കവും കഴിഞ്ഞതിന്റെ ശേഷം
മനുഷ്യന്നു സ്വയമായി ഇതിന്നു കഴിവില്ലെന്നും അതുകൊണ്ടു മനുഷ്യന്നു ഒരു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/109&oldid=195935" എന്ന താളിൽനിന്ന് ശേഖരിച്ചത്