താൾ:GkVI259.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം.


"ഈ കരുണമ്മ എന്തൊക്കയാകുന്നു ചെയ്തുകൂട്ടുന്നതെന്നു എനിക്കു പറവാൻ
വയ്യ. എവിടയോ കിടന്ന ഒരു പെണ്ണിനെ ഇതാ ഇവിടെ വലിച്ചു കൊണ്ടുവ
ന്നു പാൎപ്പിച്ചിരിക്കുന്നു. മകൾ പാടുന്നതിന്നു തക്കവണ്ണം ആടുവാൻ അപ്പനും
ഒരുക്കം തന്നേ."

"ആ പെണ്ണേതാണ്?"

"ഇതിനിടെ മരിച്ചുപോയ ആ തന്തയുടെ പോററുമകളാണത്രെ. മാരി
എന്നോ കുമാരി എന്നോ എന്തോ ഒരു പേരും വിളിക്കുന്നതു കേട്ടു. ആ കിഴ
വനെയും ഇവളെയും ഇത്ര കാലം പോററി. ഇപ്പോൾ കിഴവൻ മരിച്ചപ്പോൾ
ഇവളെ ഇവിടത്തന്നെ കൊണ്ടുവന്നു തണ്ടേറ്റലും കഴിഞ്ഞു. ആ ഇഷ്കോളി
ലേക്കു തന്നെ പറഞ്ഞയക്കാതെ മറ്റുള്ളോൎക്കു അലോസരം വൎദ്ധിപ്പിക്കാൻ ഓ
രോ വഴിനോക്കുകതന്നേ."

"ആരുമില്ലാത്തവളാണെങ്കിൽ അവളെ അങ്ങോട്ടു തന്നെ അയക്കരുതാ
യിരുന്നില്ലേ?"

"അവിടത്തെ പഠിപ്പു ഇവൾക്കു ഏകദേശമൊക്ക തികഞ്ഞിരിക്കുന്നുപോൽ.
മുഴുവനെ തീരുന്നതിനു മുമ്പേ കരുണമ്മ അവളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു
പോന്നു."

ഈ സംഭാഷണം നടന്നതു ദിനകരൻ എന്നാളുടെ വീട്ടിൻ അടുക്കളയിൽ
വെച്ചു പരിപൂൎണ്ണവും വെപ്പുപണിക്കാരിയും തമ്മിൽ ആയിരുന്നു. തേജോപാ
ലൻ മരിച്ച ശേഷം സുകുമാരി വീണ്ടും അനാഥശാലയിലേക്കു തന്നെ പോയെ
ങ്കിലും ഒരു മാസത്തിനകം ദുഃഖത്താൽ വളരെ ക്ഷീണിച്ചുപോയതുകൊണ്ടു കരു
ണ അവിടത്തെ പുതിയ സായ്വിനെയും മദാമ്മയെയും പറഞ്ഞു സമ്മതിപ്പിച്ചു
തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോന്നു. അച്ഛന്നു മകൾ പറഞ്ഞതെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/108&oldid=195933" എന്ന താളിൽനിന്ന് ശേഖരിച്ചത്