താൾ:GkVI259.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

രീടവും കയ്യിൽ കുരുത്തോലയും പിടിച്ചു ഐകമത്യമായി ദൈവത്തെ അവന്റെ
സിംഹാസനത്തിന്മുമ്പാകെ നിന്നു സ്തുതിക്കുന്ന വൎണ്ണനയായിരുന്നു. പാട്ടു തീ
ൎന്ന ശേഷം തേജോപാലൻ, ഈ കുട്ടിയെയും തന്നെയും ദൈവത്തിൻ വക്കൽ ഭ
രമേല്പിച്ചുകൊണ്ടു ഒരു പ്രാൎത്ഥന കഴിച്ചു, അവളോടു പോയി ഉറങ്ങിക്കൊൾ
വാൻ പറഞ്ഞു. സുകുമാരി വ്യസനത്തോടെ പോയി കിടന്നു. ആധി നിമി
ത്തം വളരെ നേരം ഉറക്കു വന്നില്ല. ഒടുക്കം ഉറങ്ങിയപ്പോൾ ഒരു സ്വപ്നം
കണ്ടതെന്തെന്നാൽ:-

മുത്തച്ഛന്നു പൂൎണ്ണസുഖമായിരിക്കുന്നു. ശരീരത്തിനു നല്ല ശക്തിയും ആ
രോഗ്യവുമുണ്ടു. നാലുപുറവും കന്മതിൽ കൊണ്ടു ചുററിക്കെട്ടിയ ഒരു പൂങ്കാവ
നത്തിൽ അനേകം ആളുകളോടും കൂടെ പാടിയും സന്തോഷിച്ചും കൊണ്ടിരിക്ക
യാകുന്നു. അവൻ എപ്പോഴും കാണ്മാൻ ആഗ്രഹിച്ചതായ സൂൎയ്യപ്രകാശം മുഖ
ത്തു വിളങ്ങിക്കൊണ്ടിരുന്നതിനാൽ മുഖമെത്രയും പ്രസന്നമായിരുന്നു. താൻ
ആ ഉദ്യാനത്തിന്റെ പടിവാതില്ക്കൽ ചെന്നപ്പോൾ മുത്തച്ഛൻ തന്നെ അകത്തേ
ക്കു കൈമാടി വിളിച്ചു. അതുകൊണ്ടു തോട്ടക്കാരനോടു വാതിൽ തുറന്നു തന്നെ
അകത്തു കടത്തുവാൻ ചോദിച്ചപ്പോൾ "നിണക്കു ഇനിയും അകത്തു വരുവാൻ
സമയമായിട്ടില്ല സമയമായാൽ ഞാൻ നിണക്കു വാതിൽ തുറന്നു തരും" എന്നു
ഉത്തരം പറഞ്ഞു.

മുത്തച്ഛന്റെ അടുക്കൽ ചെല്ലുവാൻ കഴിയാഞ്ഞതിനാൽ അവൾക്കു വ്യസ
നമായി ഉറക്കെ കരഞ്ഞു. ആ കരച്ചലിൽ ഉറക്കു ഞെട്ടിപ്പോയി. കണ്ണു തുറ
ന്നപ്പോൾ നേരം പുലൎന്നിരുന്നു. വേഗം എഴുനീറ്റു മുത്തച്ഛനെ ചെന്നു നോക്കി.

സ്വപ്നം യഥാൎത്ഥമെന്നു കണ്ടു.

ചുറ്റുമുള്ളവരെല്ലാം ഒരു രാത്രിയിലത്തെ വിശ്രാമത്തിലിരിക്കുമ്പോൾ ദൈ
വത്തിന്റെ ദൂതൻ ആ വിശിഷ്ടവൃദ്ധന്റെ ശുദ്ധാത്മാവിനെ നിത്യവിശ്രാമ
ത്തിലേക്കു എട്ടത്തു കൊണ്ടുപോയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/107&oldid=195930" എന്ന താളിൽനിന്ന് ശേഖരിച്ചത്