താൾ:GkVI259.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

കൎത്താവായ യേശുക്രിസ്തുമൂലം നമുക്കു ജയത്തെ നല്കുന്ന ദൈവത്തിന്നു സ്തോ
ത്രം" എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അതിൽ പിന്നെ അവന്റെ ആവശ്യ
പ്രകാരം സുകുമാരി പ്രാൎത്ഥിച്ചു എഴുനീറ്റപ്പോൾ അവൻ അവളോടു:

"കുമാരീ, നീ എനിക്കു എന്റെ വാൎദ്ധക്യകാലത്തിൽ എത്ര വലിയൊരു ആ
ശ്വാസമായിത്തീൎന്നു എന്നുള്ളതു എനിക്കു വിവരിപ്പാൻ കഴികയില്ല" എന്നു
പറഞ്ഞു.

സുകു: "എന്നെക്കൊണ്ടു പ്രയാസമല്ലാതെ എന്താകുന്നു ഒരു പ്രയോജന
മുണ്ടായതു?”

തേജോ: "ഇല്ലേ ഇല്ല. നീ എനിക്കു ഒരു ഭാരമായിരിക്കുമെന്നു പലരും
എന്നോടു പറഞ്ഞെങ്കിലും നിന്നെ വളൎത്തുന്നതു എന്റെ മുറയായി ഞാൻ വിചാ
രിച്ചു. നിന്നെക്കൊണ്ടു എനിക്കു ഇത്ര പ്രയോജനമുണ്ടാകുമെന്നും ഈ സമയ
ത്തിൽ എനിക്കു ഇത്ര ആശ്വാസമുണ്ടാകുമെന്നും ഞാൻ സ്വപ്നേപി നിരൂപി
ച്ചിട്ടില്ല."

സുക: "ഞാൻ എന്താകുന്നു ഉപകാരം ചെയ്തതു? ഞാൻ ഒരു അനാഥ പൈ
തലായിരുന്നപ്പോൾ മുത്തച്ഛൻ എനിക്കു വേണ്ടി ചെയ്തതിനോടു ഇതൊക്ക ഒത്തു
നോക്കിയാൽ ഇതൊന്നും സാരമില്ലല്ലോ."

തേജോ: "ഞാൻ പലപ്രാവശ്യവും എന്റെ വാൎദ്ധക്യകാലത്തിൽ എനിക്കു
ഒരു തുണെക്കായി ദൈവത്താടു പ്രാൎത്ഥിച്ചിട്ടുണ്ടായിരുന്നു. എന്റെ വിശ്വ
സ്തകൎത്താവായവൻ എന്റെ അപേക്ഷ കേട്ടു നിന്നെയാകുന്നു എനിക്കു തന്നതു.
ഇനി എനിക്കു വേണ്ടി നീ അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല."

ഇതു കേട്ടപ്പോൾ സുകുമാരി കട്ടിലിന്മേൽ കവിണ്ണു വീണു "മുത്തച്ഛൻ എ
ന്നെ വിട്ടേച്ചു പോകമോ എനിക്കു ആരുണ്ടു?" എന്നു കരഞ്ഞുകൊണ്ടു പറഞ്ഞു.
കിഴവന്നു അടക്കിവെപ്പാൻ പാടില്ലാത്ത വ്യസനമുണ്ടായെങ്കിലും മനസ്സുറപ്പിച്ചു
അവളെ തന്നോടണച്ചു ചേൎത്തു: "കുമാരീ! നിന്നെ ഇതുവരെക്കും രക്ഷിച്ചതു
ദൈവത്തെ കഴിച്ചാൽ കരുണമ്മയാകുന്നു. നീ ശാലയിൽ പോയപ്പോഴും അ
വർ നിണക്കായി സായ്വിന്നു പണം കൊടുത്തിരുന്നു. ഇനിയും അവർ തന്നെ
നിന്നെ നോക്കും. നീ വീണ്ടും സുവിശേഷം തുറന്നു വെളിപ്പാടുപുസ്തകത്തിൽ നിന്നു പുതിയ യരുശലേമിന്റെ വൎണ്ണന വായിക്കുക. വായിച്ചു തീൎന്നാൽ ഒരു
പാട്ടും പാടേണം" എന്നു പറഞ്ഞു. അവൻ ആവശ്യപ്പെട്ട ഭാഗം അവൾ വാ
യിച്ചു തീൎന്നപ്പോൾ അവന്നു ഏറ്റവും ഇഷ്ടമായിരുന്നെന്നു അവൾ അറിഞ്ഞ
ഒരു പാട്ടു പാടി. അതു സ്വൎഗ്ഗലോകത്തിലെത്തിയ സിദ്ധന്മാർ തലയിൽ കി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/106&oldid=195927" എന്ന താളിൽനിന്ന് ശേഖരിച്ചത്