താൾ:GkVI259.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

ഇവിടെ വെച്ചു കാണ്കയില്ല. എങ്കിലും നാം രണ്ടു പേരും ഒരേടത്തു ഒന്നിച്ചു
കാണുമെന്നു വിശ്വസിക്കുന്നു" എന്നു പറഞ്ഞു ശേഷം വളരെ ഗൌരവമായ
വിധത്തിൽ ഒരു പ്രാൎത്ഥന കഴിച്ചു വിട്ടയച്ചു.

രണ്ടര മാസം കഴിഞ്ഞ ശേഷം ക്രിസ്ത്യാനികൾ യേശുക്രിസ്തന്റെ ക്രൂശാ
രോഹണം ഓൎക്കുന്നതായ ആഴ്ചവട്ടം എത്തി. ആ ഉത്സവം കൊണ്ടാടുന്നതു
വെള്ളിയാഴ്ചയാകുന്നുവല്ലൊ. വ്യാഴാഴ്ച രാവിലെ തേജോപാലന്റെ അപേക്ഷ
പ്രകാരം കരുണ അവന്റെ വീട്ടിലേക്കു ചെന്നു. സുകുമാരിയോടു കൂടെ ഇവർ
മൂന്നു പേർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളു. ഏകദേശം അരമണിക്കൂ
റോളം മൂവരും കൂടെ വൎത്തമാനം പറഞ്ഞുകൊണ്ടിരുന്നശേഷം സുകുമാരിയോടു
അവൻ കുറെ നേരത്തേക്കു പുറത്തു പോകുവാൻ പറഞ്ഞു. അവർ തനിച്ചായ
പ്പോൾ തേജോപാലൻ കരുണയോടു പറവാൻ തുടങ്ങി:-

"കരുണമ്മേ എന്റെ അവസാനം സമീപിച്ചുവരുന്നെന്നു തോന്നുന്നു.
ഒന്നാമതു ഈ ദീനം ആരംഭിച്ചപ്പോൾ അതിന്നു ഒരു ദിവസം മുമ്പെ ഉണ്ടായ
അടയാളങ്ങളെല്ലാം ഇന്നു കണ്ടുതുടങ്ങിയിരിക്കുന്നു. ഇനി ഒരിക്കൽ അതു
വന്നാൽ ഞാൻ മരിക്കേയുള്ളൂ എങ്കിലും ഞാൻ അതിന്നു ഒരുങ്ങിയിരിക്കുന്നു.
എന്നാൽ മരിച്ചാൽ ഈ കുട്ടി എന്തു ചെയ്യും എന്നോൎത്തു എനിക്കു വളരെ
വ്യസനമുണ്ടു. ജ്ഞാനാഭരണത്തിന്നു ഇപ്പോൾ ഇവളെ നോക്കിക്കൊണ്ടു നട
പ്പാൻ കഴികയില്ല. ഇവളുടെ ഉപജീവനകാൎയ്യത്തിൽ നിങ്ങൾ ഉള്ളേടത്തോ
ളം എനിക്കു ഒന്നും ഭയപ്പെടാനില്ല. എങ്കിലും ഇവൾ ഇപ്പോൾ താരുണ്യ
ത്തിൽ എത്തി തുടങ്ങിയതിനാൽ ഈ തെരുവീഥിയിൽ ജ്ഞാനഭരണത്തോടു
കൂടെ പാൎക്കുന്നതു എനിക്കത്ര നന്നായി തോന്നുന്നില്ല."

കരു: "അവ ഒരു നല്ല കുട്ടിയാകുന്നുവല്ലോ. പറയുന്നവരെല്ലാം അവ
ളെക്കൊണ്ടു നന്മയല്ലേ പറയുന്നുള്ളൂ? അതുകൊണ്ടു അവളെച്ചൊല്ലി ശങ്കിപ്പാ
നും ദുഃഖിപ്പാനും സംഗതി യാതൊന്നുമില്ലല്ലൊ."

തേജോ: "എനിക്കു അവളെക്കൊണ്ടു ശങ്കയുണ്ടായിട്ടല്ല ഞാൻ പറയുന്നതു.
ഏതു സമുദായത്തിലും എല്ലാ രാജ്യത്തിലും ധൂൎത്തന്മാരും കൎണ്ണേജപന്മാരും ഉണ്ടാ
യിട്ടുണ്ടു. അവൎക്കു വിശേഷിച്ചു യതൊരു തൊഴിലുമില്ലാത്തതിനാൽ മറ്റുള്ള
വരെക്കൊണ്ടു അപശ്രുതികൾ ഉണ്ടാക്കി പരത്തുന്നതിന്നു ഒരു പഴുതനേഷിച്ചു
നടക്കുകയാകുന്നു പ്രവൃത്തി. അതു എത്ര അസത്യമായാലും വിശ്വസിപ്പാൻ
അവൎക്കു സമന്മാരായ ആളുകളും ഉണ്ടാകും. നൂലില്ലാതെ മാല കോൎക്കുവാനും
മണൽ കൊണ്ടു ചരടു പിരിപ്പാനും സമൎത്ഥരായ ഈ ജനങ്ങളെയാകുന്നു എനിക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/104&oldid=195922" എന്ന താളിൽനിന്ന് ശേഖരിച്ചത്