താൾ:GkVI259.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

വീട്ടിലെത്തിയപ്പോൾ സത്യദാസന്നു ദൈവത്തെ സ്തുതിപ്പാൻ ഒരു ഹേ
തുവുണ്ടായി. സുകുമാരി ഓടി വന്നു അവനോടു "സത്യദാസാ നീ ആ
പണി വിട്ടപ്പോൾ തന്നെ നിന്നെ നിന്റെ യജമാനൻ നീക്കിയതു ദൈവ
ത്തിന്റെ ഒരു വഴിയാകുന്നു എന്നു മുത്തച്ഛൻ പറഞ്ഞില്ലയോ. ആയാൾ കപ്പി
ത്തോട്ടം വാങ്ങുവാനായി കുടകിലേക്കു പോകുമ്പോൾ ആ എടുപ്പു അങ്ങിനെ
തന്നെ പതിനഞ്ചുറുപ്പിക വാടെക്കു വേറൊരു കച്ചവടക്കാരന്നു കൊടുത്തിരുന്നു
പോൽ. ഇന്നലെ രാത്രിയാവോളം അതിന്നു യാതൊരു ഊനവും കണ്ടിരുന്നില്ല.
ഇന്നു രാവിലെ കച്ചവടക്കാരനും അവന്റെ ഗുമസ്തനും കൂടി അവിടെ ഒന്നി
ച്ചെത്തി ശാപ്പു തുറന്നു അകത്തു കടന്നു ഗുമസ്തനെക്കൊണ്ടു ആയാൾ എന്തോ
എഴുതിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഭവനം ആകപ്പാടെ ഇടിഞ്ഞുവീണു അവ
രിരുവരും അതിന്റെ ഉള്ളിലായിപ്പോയി. ഇന്നു നീ നിന്റെ പഴയ പണി
യിലായിരുന്നെങ്കിലോ?" എന്നു പറഞ്ഞു. സത്യദാസൻ ആ വിവരം കേട്ടു
വളരെ ദുഃഖിച്ചെങ്കിലും താൻ ആ ആപത്തിൽനിന്നു തെറ്റിപ്പോയതിനാൽ
വളരെ നന്ദിയോടെ ദൈവത്തെ സ്തുതിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ സത്യദാസൻ അമ്മയോടു വിടവാങ്ങി. പതിവു
പ്രകാരം സുകുമാരിയും തേജോപാലനും കൂടെ ഉണ്ടായിരുന്നു. അമ്മ ദീൎഘമാ
യൊരു ഉപദേശം കഴിച്ചു, ഒടുവിൽ "നീ ധനവാനായെന്നു കേട്ടാൽ അധി
കമൊരു സന്തോഷമോ ദരിദ്രനായെന്നു കേട്ടാൽ അധികമൊരു ദുഃഖമോ എനി
ക്കുണ്ടാകുകയില്ല. നിണക്കു കഷ്ഠരോഗം പിടിപെട്ടു ആ വക ദീനക്കാരുടെ രോ
ഗശാലയിൽ പോയി കിടക്കേണ്ടിവന്നിരിക്കുന്നു എന്നു കേട്ടാലും അധികമൊരു
വ്യസനം എനിക്കുണ്ടാകയില്ല. എങ്കിലും നിന്നെ ഇതുവരെ സ്നേഹിച്ചു പോന്നി
രിക്കുന്ന ദൈവത്തെഉപേക്ഷിച്ചിരിക്കുന്നു എന്നു കേട്ടാൽ അതിൽപരംഎനിക്കു
ഒരു നിൎഭാഗ്യവൎത്തമാനം ഉണ്ടാവാനില്ലെന്നു കരുതിക്കൊൾക. എന്റെ മകനേ!
നീ അവനോടുകൂടെജീവിക്കുന്നുഎന്നുഅറിഞ്ഞാൽ എനിക്കു സന്തോഷത്തോടെ
എന്റെ കണ്ണുകൾ അടക്കുവാൻ കഴിവുണ്ടാകും." എന്നു പറഞ്ഞു അവനെ
ഗാഢാലിംഗനം ചെയ്തു ചുംബിച്ചു. സുകുമാരി കരഞ്ഞുകൊണ്ടു സലാം പറയു
മ്പോൾ അവൻ അവളോടു "കുമാരീ! എന്റെ അമ്മെക്കു നീ മകളായിരിക്കുമെന്നു
ഞാൻ വിശ്വസിക്കുന്നു" എന്നു മാത്രം പറഞ്ഞു. പിന്നെ അവൾക്കോ അവനോ
അന്യോന്യം ഒരക്ഷരം പോലും പറവാൻ കഴിഞ്ഞില്ല. കിഴവൻ രണ്ടു കയ്യും
സത്യദാസന്റെ തലമേൽ വെച്ചു "എന്നെയും നിന്നെയും ഇതുവരെ പരിപാലി
ച്ചു പോന്നിരിക്കുന്ന വിശ്വസ്തനും സൎവ്വശക്തനുമായ ജീവനുള്ള ദൈവം നിന്നെ
സകല തിന്മയിൽനിന്നും കാക്കട്ടെ, നീ എന്നെയും ഞാൻ നിന്നെയും ഇനി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/103&oldid=195920" എന്ന താളിൽനിന്ന് ശേഖരിച്ചത്