താൾ:GkVI22e.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര. V

പ്രസംഗത്തിൽ ദൈവവചനത്തിന്റെ സ്വാതന്ത്ര്യമുള്ള ഘോ
ഷണത്തിന്നും പുസ്തകം കൂടാതെയുള്ള മനഃപ്രാൎത്ഥനെക്കും ധാ
രാളം ഇടയുണ്ടല്ലോ.

ഈ പ്രാൎത്ഥനാസംഗ്രഹത്തിൻെറ ഉദ്ദേശം സാധിക്കയും അ
തു സഭെക്കു ദൈവപ്രസാദമുള്ള ആരാധനെക്കും വിശ്വാസവൎദ്ധ
നെക്കും സാക്ഷാൽ ഒരു സാഹിത്യമായിത്തീരുകയും ചെയ്യേണ
മെങ്കിൽ ബോധകനും സഭയും ഒരുപോലെ ആത്മികശ്രദ്ധയോ
ടും കൂടി അതിനെ ഉപയോഗിക്കേണ്ടതാ
കുന്നു. പ്രാൎത്ഥനകളെ വായിക്കുകയും കേൾക്കുകയും മാത്രം ചെയ്താൽ
പോരാ: ബോധകനും സഭയും അവററിൽ സ്തുതിസ്തോത്രങ്ങളെ
യും സ്വീകാരയാചനകളെയും ദൈവത്തിന്മുമ്പാകെ അർപ്പിച്ചും
കൊണ്ടു ഹൃദയപൂൎവ്വം പ്രാൎത്ഥിക്കേണ്ടതാകുന്നു. സഭാകൎമ്മങ്ങളെ
ആചരിക്കേണ്ടതും അപ്രകാരം തന്നെ. നമ്മുടെ ഈ പ്രാൎത്ഥ
നാസംഗ്രഹം ഈ വിധമായി ഉപയോഗിച്ചാൽ അതിൻെറ അ
നുഗ്രഹം വേഗത്തിൽ അനുഭവമായ്‌വരും ഭക്തിയോടും ശ്രദ്ധ
യോടും കൂടി ഇതിനെ ഉപയോഗിക്കുന്നവൎക്കു ഇതിൽ മേല്ക്കുമേൽ
അധികം താല്പൎയ്യവുമുണ്ടാകും. എന്നാൽ നമ്മുടെ കൎത്താവായ
യേശുക്രിസ്തു: "ഈ ജനം വായ്ക്കൊണ്ടു എന്നോടടുത്തു അധര
ങ്ങൾകൊണ്ടു എന്നെ ബഹുമാനിക്കൂന്നെങ്കിലും അവരുടെ ഹൃദ
യം എന്നോടു ദൂരത്തകന്നിരിക്കുന്നു." എന്നു ഇസ്രയേൽജനത്തെ
ആക്ഷേപിച്ചുകൊണ്ടു വെറും പുറമേയുള്ള പ്രയോഗവും വെ
റും ജല്പനവും അരുതു എന്നു ഖണ്ഡിതമായി കല്പിക്കുകയും ഇപ്ര
കാരമുള്ള ആരാധന വ്യൎത്ഥം എന്നു വിധിക്കയും ചെയ്യുന്നു (മ
ത്തായി ൧൫, ൮. ൯). ആകയാൽ ദൈവത്തിൻെറയും യേശുക്രി
സ്തുവിൻെറയും തിരുമുമ്പിൽ കൂടിവരുന്തോറും വാക്കുകളെ കേ
ൾക്ക മാത്രമല്ല ഹൃദയത്തിൻെറ വിചാരങ്ങളെയും കൂടെ കാണ്ക
യും വെറും വാക്കുകളാൽ മാത്രം അല്ല ഹൃദയപൂൎവ്വം തന്നെ ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/9&oldid=195153" എന്ന താളിൽനിന്ന് ശേഖരിച്ചത്