താൾ:GkVI22e.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IV മുഖവുര.

മലയാളദേശത്തിലെ നമ്മുടെ സഭകളിൽ നടപ്പായി വന്നതും
സഭക്കാൎക്കു പ്രിയമായിത്തീൎന്നതും ആയ ആരാധനക്രമത്തിൽ
വിശേഷാൽ യാതൊരു മാററവും വരുത്തീട്ടില്ല.

ഈ പ്രാൎത്ഥനാസംഗ്രഹത്തിന്റെ അതാതു അംശങ്ങളെ
യൂറോപ്പിലെ ഓരോ സുവിശേഷസഭകളുടെ ആരാധനാഗ്രന്ഥ
ങ്ങളിൽ‌നിന്നു ബഹുസൂക്ഷ്മത്തോടു കൂടി തെരിഞ്ഞെടുത്തിരിക്ക
യാൽ ഈ പുസ്തകം ഈ ദേശത്തിലെ സഭകൾക്കു യൂറോപ്പിലെ
സുവിശേഷസഭകളിൽ നടപ്പുള്ളപ്രകാരം തന്നെ സ്തുതിസ്തോത്ര
ങ്ങളെയും അപേക്ഷായാചനകളെയും അതേ പ്രാൎത്ഥനകളാൽ
ദൈവത്തിൻ മുമ്പിൽ ബോധിപ്പിക്കുകയും സഭാകൎമ്മങ്ങളെ അ
തേ വിധത്തിൽ ആചരിക്കയും ചെയ്വാൻ തക്കവണ്ണം ഒരു വഴി
കാട്ടിയായി ഇരിക്കുന്നതു കൂടാതെ നിൎമ്മലസുവിശേഷത്തിന്റെ
ഏകാധാരത്തിന്മേൽ നില്ക്കുന്ന പുരാതനസഭകൾക്കും നൂതനസ
ഭകൾക്കും തമ്മിൽ എത്രയോ ശുഭകരമായൊരു പുതിയ ആത്മി
കബന്ധനത്തിന്നു കാരണമായിത്തീരുകയും പുറജാതികളിൽനി
ന്നു നേടുവാൻ സംഗതിവന്നിട്ടുള്ള ഇളയസഭകൾക്കു മാതൃസഭ
യുടെ ആത്മികസമ്പത്തുകളിൽ ഓഹരികൊടുക്കുന്നതിന്നു സാ
ഹിത്യമായിഭവിക്കയും ചെയ്യുന്നു.

സ്ഥിരമായുള്ള ആരാധനാവ്യവസ്ഥയാലും നിശ്ചയിക്കപ്പെട്ട
പ്രാൎത്ഥനാകൎമ്മാചാരങ്ങളാലും ആരാധനയുടെ പുറമെയുള്ള
ക്രമം (൧ കൊരി. ൧൪, ൩൩; ൧൧, ൧-൧൪) കാത്തു രക്ഷി
ക്കുന്നതു കൂടാതെ പ്രാൎത്ഥനകളുടെയും സഭാകർമ്മങ്ങളുടെയും സാ
രാംശം ദൈവവചനത്തിന്നനുസാരവും സഭയുടെ ആവശ്യങ്ങ
ൾക്കും പരിജ്ഞാനത്തിന്നും അനുഗുണവും ആകുന്നു എന്നും ആ
രാധന അതിദീൎഘമായിത്തീരുകയില്ല എന്നും അതിന്റെ ഭാഷെ
ക്കു സുവിശേഷസഭയുടെ ആരാധെനക്കു യോഗ്യമായ ഗൌരവ
മുണ്ടാകും എന്നും ഉള്ള ഉറപ്പു സഭെക്കു തന്നെ സാധിച്ചുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/8&oldid=195151" എന്ന താളിൽനിന്ന് ശേഖരിച്ചത്