താൾ:GkVI22e.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 63

തെ സകല ഉപേക്ഷാപാപത്തിൽനിന്നും ഒഴിഞ്ഞുകൊൾവാൻ
കരുണ നല്കേണമേ.
ഞങ്ങളുടെ മുട്ടുകളെ തീൎപ്പാൻ ശാരീരികഅനുഗ്രഹത്തെ രാജ്യ
ത്തിൽ എങ്ങും പകരുക. കൃഷിയേയും ഉഭയങ്ങളേയും തഴെ
പ്പിക്ക, കുടിയാന്മാരുടെ കൈത്തൊഴിലിനെ അനുഗ്രഹിച്ചിട്ടു
അവനവൻ താന്താന്റെ വിളിയിൽ ജാഗ്രതയായി വേല ചെയ്തു
മുട്ടുള്ളവന്നു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകേണ്ടതിന്നു സംഗതി
വരുത്തേണമേ. [ഇതുവരേയും നിന്റെ കനിവിൻ പെരിപ്പപ്ര
കാരം നീ ചെയ്തതു പോലെ ഇനിയും] വറുതി ക്ഷാമം പട
കലഹം തീഭയം പെരുവെള്ളം മഹാവ്യാധി മൃഗബാധ മുത
ലായ ദണ്ഡങ്ങളെ അകറ്റുക. നിന്റെ ശിക്ഷകൾക്കും ന്യായ
വിധികൾക്കും ഹേതുവാകുന്ന ഞങ്ങളുടെ പാപങ്ങളും അകൃത്യ
ങ്ങളും എല്ലാം നിന്റെ പുത്രനായ യേശു ക്രിസ്തുവിൻ നിമിത്തം
ക്ഷമിക്കേ വേണ്ടു. ഞങ്ങളെ സന്ദൎശിക്കുന്ന ഓരോ ശിക്ഷകളും
കഷ്ടങ്ങളും ഞങ്ങളെ ഉണൎത്തി മാനസാന്തരത്തിലേയ്ക്കും സല്ഗു
ണത്തിലേക്കും നടത്തുമാറാക്കേണമേ.
ഞങ്ങളുടെ സകല ശത്രുക്കളോടും പകയരോടും ക്ഷമിക്ക.
എളിയ ആത്മാക്കൾ പലേടത്തു കുടുങ്ങിക്കിടക്കുന്ന ഇരിട്ടിന്റെ
കെട്ടുകളെ അഴിക്കുക. ദുഷ്ടന്മാരുടെ വേണ്ടാതനത്തിന്നു ഒടുക്കം
കല്പിക്ക, നീതിമാന്മാൎക്കു ശക്തി കൂട്ടുക. ഭക്തിയുള്ള ഹൃദയത്തിന്നു
എല്ലാം നിന്റെ ദയ കാട്ടുക. വളഞ്ഞ വഴികളിൽ നടക്കുന്ന
വരെ മനംതിരിയുമാറാക്കി അവൎക്കും ഞങ്ങൾക്കു എല്ലാവൎക്കും
നിന്റെ സമാധാനം നല്കേണമേ.
വീട്ടിലുള്ളവൎക്കു നീ നിഴലും യാത്രക്കാൎക്കു ചങ്ങാതവും ആക.
അഗതികളെയും അനാഥവിധവമാരെയും നാടുകടത്തിയവരെ
യും പീഡിതരെയും രോഗികളെയും ചാവടുത്തവരെയും എല്ലാം
കനിഞ്ഞു കൊണ്ടു അവരെയും ഞങ്ങളെയും അനുതാപത്തിന്നു
ഒരുമ്പെടുത്തി വിശ്വാസത്തിൽ ഉറപ്പിച്ചു സ്നേഹത്തിൽ വേരൂ
ന്നിച്ചു പ്രത്യാശയിൽ കുലുങ്ങാതാക്കി തീൎക്കുക. അവൎക്കു പ്രാൎത്ഥ
നയിൽ ഉത്സാഹവും ക്രൂശിൻ കഷ്ടത്തിൽ ആശ്വാസവും പരീ
ക്ഷയിൽ സ്ഥിരതയും പാപത്തോടുള്ള പോരാട്ടത്തിൽ മിടുക്കും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/75&oldid=195308" എന്ന താളിൽനിന്ന് ശേഖരിച്ചത്