താൾ:GkVI22e.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 വിവിധപ്രാൎത്ഥനകൾ.

ഉപദേഷ്ടാവു.

ഞങ്ങളെ ദ്വേഷിച്ചു നാണം കെടുത്തു ഹിംസിക്കുന്നവൎക്കു
പാപം ക്ഷമിച്ചും മനം തിരിച്ചും കൊടുത്തു,
നിലത്തിൻ അനുഭവം കല്പിച്ചു രക്ഷിച്ചു
ഞങ്ങളുടെ കൈത്തൊഴിൽ എല്ലാം സഫലമാക്കി
കരുണയാലെ ഞങ്ങളെ ചെവിക്കൊള്ളേണമേ.

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ദൈവപുത്ര
നായ യേശു ക്രിസ്തുവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

ഉപദേഷ്ടാവു.

ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ
കുഞ്ഞാടേ, ഞങ്ങളോടു കരുണ ചെയ്യേണമേ.
ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ
കുഞ്ഞാടേ, നിത്യ സമാധാനം ഞങ്ങൾക്കു ഏകേണമേ.
ക്രിസ്തുവേ, ഞങ്ങളെ ചെവിക്കൊള്ളേണമേ,
കൎത്താവേ കരുണ ഉണ്ടാകേണമേ,
ക്രിസ്തുവേ, ഞങ്ങളെ കേട്ടരുളേണമേ,
കൎത്താവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

സഭ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/70&oldid=195297" എന്ന താളിൽനിന്ന് ശേഖരിച്ചത്