താൾ:GkVI22e.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PREFACE.

മുഖവുര.

തെക്കുപടിഞ്ഞാറെ ഹിന്തുരാജ്യത്തിലുള്ള ബാസൽ ജൎമ്മൻ
മിശ്ശൻസംഘത്തോടു ചേൎന്നിരിക്കുന്ന സുവിശേഷസഭകളുടെ
ആരാധനയിൽ ഉപയോഗിപ്പാനുള്ള പ്രാൎത്ഥനാസംഗ്രഹം ഇ
താ രണ്ടാം പതിപ്പായി പ്രസിദ്ധം ചെയ്യുന്നു. ഇതിൽ ഒന്നാം
പതിപ്പിൽ ഉണ്ടായ പ്രാൎത്ഥനകളും സഭാകൎമ്മങ്ങളും സാരാംശം
മാറ്റാതെ ചേൎത്തിരിക്കുന്നു. എങ്കിലും ഭാഷ മുഴുവനും പുനശ്ശോ
ധന കഴിച്ചു തിരുത്തിയതിൽ ഏതാനും പരിഷ്കാരം കാണും എ
ന്നു ഞങ്ങൾ ആശിക്കുന്നു. മുമ്പുണ്ടായിരുന്ന പ്രാൎത്ഥനകൾക്കും
സഭാകൎമ്മങ്ങൾക്കും പുറമേ പുതുതായി ചേൎത്ത സംഗതികളാ
വിതു: വൎഷാവസാനത്തിലെ ആരാധനെക്കായിട്ടു രണ്ടു, ത്രിത്വ
ദിവസത്തിന്നായിട്ടു രണ്ടു, മിശ്യൻപ്രാൎത്ഥനെക്കായിട്ടു മൂന്നു, വ
ൎഷാന്തരപശ്ചാത്താപദിനത്തിന്നായിട്ടു ഒന്നു, സ്വീകരപ്രാൎത്ഥ
നയിലും വിവാഹകൎമ്മത്തിലും പ്രസംഗത്തിന്നു മുമ്പേ ഉപയോ
ഗിപ്പാൻ ഓരോന്നു, ഇങ്ങിനെ ഒമ്പതു പ്രാൎത്ഥനകളും സ്വകാൎയ്യ
സ്നാനം, രോഗികളുടെ തിരുവത്താഴം, മൂപ്പന്മാരുടെ സ്ഥാനസം
സ്കാരം, ഭ്രഷ്ടന്മാരുടെ പുനരംഗീകരണം, റോമക്കാരുടെ അംഗീ
കരണം എന്നീ അഞ്ചു സഭാകൎമ്മങ്ങളും തന്നെ. ഇങ്ങിനെ ന
മ്മുടെ പ്രാൎത്ഥനാസംഗ്രഹത്തിൽ ഭാഷ തിരുത്തുകയും ഓരോന്നു
ചേൎക്കുകുയും ചെയ്തിട്ടുണ്ടെന്നു വരികിലും അതു ഈ രണ്ടാം പതി
പ്പിലും മുമ്പേത്ത പ്രാൎത്ഥനാസംഗ്രഹമായി തന്നെ ഇരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/7&oldid=195148" എന്ന താളിൽനിന്ന് ശേഖരിച്ചത്