താൾ:GkVI22e.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 57

ഉപദേഷ്ടാവു.

സകല രാജാക്കന്മാൎക്കും സന്ധിയും ഐക്യതയും നല്കുക,
ഞങ്ങളുടെ ചക്രവൎത്തി(നി)യെയും രാജകുഡുംബത്തെയും
മന്ത്രിഭൃത്യരെയും നടത്തി പരിപാലിക്ക.
ഞങ്ങളുടെ ദേശവും ഊരും നാടും
സഭകളൂം പാഠശാലകളും എല്ലാം
വിവാഹവും പുത്രസമ്പത്തും
ഒക്കെ അനുഗ്രഹിച്ചു കൊള്ളേണമേ.

സഭ.

പ്രിയകൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്ളേണമേ.

ഉപദേഷ്ടാവു.

സങ്കടഞെരുക്കങ്ങളിലുള്ളവൎക്കെല്ലാം
നിന്റെ സഹായത്തോടെ വിളങ്ങി വന്നു
ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും
ശുഭഫലവും തഴെപ്പും ഏകുക,
ശിശുക്കളെയും രോഗികളേയും പോറ്റുക,
ബലഹീനരെയും വയസ്സന്മാരെയും താങ്ങുക,
കുറ്റമില്ലാതെ തടവിലായവരെ വിടുവിക്ക,
സകല വിധവമാരെയും അനാഥരെയും
എളിയവരെയും അഗതികളെയും
പാലിച്ചു സംരക്ഷണം ചെയ്ക,
യാത്രക്കാൎക്കും അപകടം ഒഴിപ്പിച്ചു
എല്ലാ മനുഷ്യരിലും കനിഞ്ഞു കൊണ്ടു

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്ളേണമേ.

8

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/69&oldid=195294" എന്ന താളിൽനിന്ന് ശേഖരിച്ചത്