താൾ:GkVI22e.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 വിവിധപ്രാൎത്ഥനകൾ.

ഉപദേഷ്ടാവു.
പ്രിയ കൎത്താവും ദൈവവുമായുള്ളോവേ,
നിന്തിരുസഭയെ നടത്തി ഭരിക്കയും
നിൻ നാമം എടുത്തവൎക്കു ഏവൎക്കും
തിരുക്രൂശിന്റെ രഹസ്യം വെളിപ്പെടുത്തുകയും
എല്ലാ ദൈവമക്കളെയും ഓർ ആത്മാവിൽ യോജിപ്പിക്കയും
തിരുസഭയുടെ ശുശ്രൂഷക്കാരായ ഇടയന്മാരെ ഒക്കയും
സൌഖ്യവചനത്തിലും വിശുദ്ധനടപ്പിലും കാത്തുരക്ഷിക്കയും
എല്ലാ മതഭേദങ്ങളെയും ഇടൎച്ചകളെയും വിലക്കയും
തെറ്റി ഉഴന്നവരെ തിരിച്ചു വരുത്തുകയും
സാത്താനെ ഞങ്ങളുടെ കാല്ക്കീഴെ ചതെക്കയും
വിശ്വസ്തവേലക്കാരെ നിൻ കൊയ്ത്തിൽ അയക്കയും
വചനത്തോടു നിന്റെ ആത്മാവും ശക്തിയും കൂട്ടുകയും
ഇടിഞ്ഞു ചതഞ്ഞവരെ എല്ലാം താങ്ങി തണുപ്പിക്കയും
സഭ.
പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്കയും ചെയ്ക്ക.
ഉപദേഷ്ടാവു.
സകല ജാതികൾക്കും പ്രകാശവും ആശ്വാസവും ആയുള്ളോവേ,
കരമേലും കടലിലും ഉള്ള നിന്റെ വേലക്കാരെ കാത്തുകൊൾക,
അവരുടെ സാക്ഷ്യവാക്കിന്മേൽ ആത്മാവും അഗ്നിയും ഇറക്കുക,
ജാതികളിൽനിന്നു നിനക്കായി ചേൎത്തവരെ പാലിക്ക,
ജാതികളിൽ ശേഷിച്ചവരെയും സന്ദൎശിക്ക,
നിൻ ജനമായ ഇസ്രയേലെ അന്ധതയിൽനിന്നു വിടുവിക്ക,
ഇഷ്മയേലും നിന്റെ മുമ്പാകെ ജീവിച്ചിരിപ്പൂതാക.

സഭ.
പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്ളേണമേ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/68&oldid=195292" എന്ന താളിൽനിന്ന് ശേഖരിച്ചത്