താൾ:GkVI22e.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 55

യുദ്ധഹിംസകളിൽനിന്നും
കലഹമത്സരങ്ങളിൽനിന്നും
ചാഴി പുഴു ഇടികളിൽനിന്നും
തീപ്പേടി പെരുവെള്ളത്തിൽനിന്നും
സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.
ഉപദേഷ്ടാവു.
നിന്റെ പുണ്യത്തിൻ ഉപേക്ഷയിൽനിന്നും
സകല സ്വന്ത പ്രീതിയിൽനിന്നും
പാപത്തിൻ വഞ്ചനയിൽനിന്നും
നിത്യമരണത്തിൽനിന്നും
സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.
ഉപദേഷ്ടാവു.
നിന്റെ ദാസരൂപദാരിദ്ര്യങ്ങളാലും
നിൻ ബലഹീനതാവേദനകളാലും
നിന്റെ സകല പരീക്ഷകളാലും
നിൻ അത്യാസന്നത്തിലെ രക്തസ്വേദത്താലും
നിന്റെ ചങ്ങല പരിഹാസ തല്ലുകളാലും
നിന്റെ ക്രൂശു കഷ്ടങ്ങളാലും
നിൻ വിലയേറിയ മരണത്താലും
തേജസ്സുള്ള ഉയിൎപ്പാരോഹണങ്ങളാലും
പരിശുദ്ധാത്മാവിന്റെ വരവിനാലും
ഞങ്ങളുടെ മരണനേരത്തിലും
അവസാന ന്യായവിധിയിലും
സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ തുണെക്കേണമേ.
ഞങ്ങളെ ചെവിക്കൊൾകേ വേണ്ടു എന്നു അരിഷ്ട പാപി
കളായ ഞങ്ങൾ യാചിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/67&oldid=195288" എന്ന താളിൽനിന്ന് ശേഖരിച്ചത്