താൾ:GkVI22e.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 വിവിധപ്രാൎത്ഥനകൾ.

൯.
പശ്ചാത്താപപ്രാൎത്ഥനകൾ.
വിജ്ഞാനപ്രാൎത്ഥന.
ഉപദേഷ്ടാവു.
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
ക്രിസ്തുവേ, കനിഞ്ഞു കൊള്ളേണമേ;
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
സ്വൎഗ്ഗസ്ഥപിതാവായ യഹോവാദൈവമേ,
ലോകരക്ഷിതാവെന്ന പുത്രനായ യഹോവാദൈവമേ,
പരിശുദ്ധാത്മാവായ യഹോവാദൈവമേ,
ഞങ്ങളെ കനിഞ്ഞു കൊള്ളേണമേ; കരുണ ഉണ്ടായി രക്ഷിക്കേണമേ;

സഭ.
പ്രിയ ദൈവമായ കൎത്താവേ, കരുണ ഉണ്ടായി ഞങ്ങളെ
തുണെക്കേണമേ.
ഉപദേഷ്ടാവു.
സകല പാപത്തിൽ നിന്നും
എല്ലാ ബുദ്ധിമയക്കത്തിൽനിന്നും
എല്ലാ തിന്മയിൽനിന്നും

സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.
ഉപദേഷ്ടാവു.
പിശാചിന്റെ ചതികൌശലത്തിൽനിന്നും
ക്ഷണത്തിൽ തട്ടുന്ന ദുൎമ്മരണത്തിൽനിന്നും
മഹാരോഗക്ഷാമങ്ങളിൽനിന്നും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/66&oldid=195286" എന്ന താളിൽനിന്ന് ശേഖരിച്ചത്