താൾ:GkVI22e.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 53

൭.
രോഗിക്കുവേണ്ടി.
കനിവേറിയ ദൈവമേ, അന്യോന്യം പകൎന്നു പ്രാൎത്ഥിപ്പിൻ
എന്നു തിരുവചനത്തിൽ കല്പിച്ചിരിക്കുകയാൽ ഞങ്ങളുടെ സഭ
യിലേ രോഗമുള്ള സഹോദരന്നു (രിക്കു) വേണ്ടി നിന്നോടു യാ
ചിപ്പാൻ തുനിയുന്നു. നീ ദയയോടെ വിചാരിക്കുന്ന പിതാവു
എന്നും യേശു ക്രിസ്തുവിങ്കൽ ആരെ എങ്കിലും കൈക്കൊണ്ടു
രക്ഷിക്കുന്നവൻ എന്നും കാണിച്ചു അവനെ (ളെ) ആശ്വസി
പ്പിച്ചു താങ്ങി ക്ഷമയോടും സൌമ്യതയോടും തന്റെ കഷ്ടങ്ങളെ
സഹിപ്പാൻ ബലപ്പെടുത്തേണമേ. തിവാഗ്ദത്തങ്ങളുടെ ശബ്ദം
കൊണ്ടു ആ വലഞ്ഞു പോയ ദേഹിയെ തണുപ്പിച്ചു പോറ്റി
സങ്കടത്തിൽ ഉള്ള മക്കളോടു നീ വാത്സല്യമുള്ള പിതാവു എന്നും
തല്ക്കാലത്തു സഹായിച്ചുദ്ധരിക്കുന്നവൻ എന്നും സ്വന്ത പുത്ര
രിൽ ഒട്ടൊഴിയാതെ സകലവും നന്നാക്കുന്നവൻ എന്നും കാണി
ച്ചു നിന്റെ സമാധാനം നിറേച്ചുകൊടുക്കേണമേ. ആമെൻ W.
൮.
ഉദ്ധരിച്ചതിന്നു സ്ത്രോത്രം.
ഞങ്ങളുടെ ദൈവമായ യഹോവേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചു കൊള്ളുന്നതിനാൽ നിൻ
ദയ എത്ര വിലയേറിയതു! നീ വലുതായ ഭയത്തെ ഞങ്ങളിൽ
വരുത്തി പീഡിപ്പിച്ചു; ഞങ്ങൾക്കു പിണഞ്ഞ മഹാകഷ്ടങ്ങളിൽ
നീ തന്നെ ഞങ്ങൾക്കു തുണ നിൽക്കുന്നില്ല എങ്കിൽ ഞങ്ങൾ
തീൎന്നു പോകുമല്ലൊ. യഹോവേ, ബഹുമാനവും സ്ത്രോത്രവും
നിണക്കു പറ്റുന്നു. നിന്റെ പലിശ ഞങ്ങളെ മൂടി, നിന്റെ
കൈയൂക്കു അടിയങ്ങളെ താങ്ങി രക്ഷിച്ചിരിക്കുന്നു. സ്വൎഭൂമിക
ളെയും ഉണ്ടാക്കിയ യഹോവാനാമത്തിൽ അത്രെ ഞങ്ങളുടെ
ശരണം. ഏകനായി അതിശയങ്ങളെ ചെയ്യുന്ന ദൈവമായ
യഹോവ വാഴ്ത്തപ്പെട്ടവനാക. നിന്റെ പരിശുദ്ധനാമത്തിന്നു
എന്നും സ്തോത്രം ഭവിപ്പൂതാക. ആമെൻ. W.U.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/65&oldid=195284" എന്ന താളിൽനിന്ന് ശേഖരിച്ചത്