താൾ:GkVI22e.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 വിവിധപ്രാൎത്ഥനകൾ.

൫.
യുദ്ധകാലത്തിൽ.
സൎവശക്തിയുള്ള ദൈവമേ, സകല രാജാക്കളെയും ഭരിക്കുന്ന
രാജാവും എല്ലാ കാൎയ്യങ്ങളെയും നടത്തുന്ന ആദികാരണനുമായു
ള്ളോവേ, നിന്റെ ശക്തിയോടു എതിൎക്കുന്ന സൃഷ്ടി ഒന്നും ഇല്ല;
പാപികളെ ശിക്ഷിപ്പാനും അനുതാപമുള്ളവരെ കനിഞ്ഞുകൊ
ൾവാനും ഏകവല്ലഭൻ നീ തന്നെ. ഞങ്ങളെ ശത്രുക്കളുടെ കൈ
യിൽനിന്നു രക്ഷിപ്പാൻ കടാക്ഷിക്കേണമേ. അവരുടെ വമ്പിനെ
താഴ്ത്തി ദ്വേഷത്തെ ശമിപ്പിച്ചു ഉപായങ്ങളെ പഴുതിലാക്കേണമേ.
നീ തുണനിന്നു സകല ആപത്തും അകറ്റി ഞങ്ങളെ പരിപാ
ലിച്ചു ജയം നൽകുന്ന നിന്നെ എന്നും സ്തുതിപ്പാറാകേണമേ.
നിന്റെ ഏകജാതനും ഞങ്ങളുടെ കൎത്താവുമാകുന്ന യേശു
ക്രിസ്തുവിന്റെ പുണ്യം നിമിത്തം ഞങ്ങളെ ചെവിക്കൊണ്ടരുളേ
ണമേ. ആമെൻ C.P.

൬.
മഹാവ്യാധിയിൽ.
സൎവശക്തിയുള്ള ദൈവമേ, പണ്ടു നിന്റെ ജനം മോശെ
ക്കും അഹരോന്നും വിരോധമായി മത്സരിച്ച സമയം നീ ബാധ
അയച്ചു ശിക്ഷിച്ചു, ദാവീദ് രാജാവിന്റെ കാലത്തിൽ കഠിനമായ
വ്യാധികൊണ്ടു ദണ്ഡിപ്പിച്ചു എഴുപതിനായിരം ആളുകളെ സം
ഹരിച്ചു നീക്കീട്ടും ശേഷമുള്ളവരെ ദയ കാണിച്ചു രക്ഷിച്ചുവല്ലോ.
അരിഷ്ട പാപികളായ ഞങ്ങളുടെ ഇടയിൽ ഇപ്പോൾ പരന്നിരി
ക്കുന്ന മഹാവ്യാധിയും കൊടിയ ചാാക്കും നോക്കി വിചാരിച്ചു
ഞങ്ങളുടെ പാപങ്ങളെയും അതിക്രമങ്ങളെയും കുറിക്കൊള്ളാതെ
നിന്റെ സ്വന്ത കരുണയും ദയയും ഓൎത്തു ഞങ്ങളോടു കനിവു
തോന്നേണമേ. പണ്ടു നീ പരിഹാരബലിയെ അംഗീകരിച്ചു
സംഹാരം നടത്തുന്ന ദൂതനെ വിലക്കി ദണ്ഡത്തെ നിറുത്തിയ
പ്രകാരം തന്നെ ഇപ്പോഴും ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തു
വിനെ നോക്കി ഈ ബാധയെയും മഹാരോഗത്തെയും നീക്കി
പ്രസാദിച്ചരുളേണമേ. ആമെൻ. C.P.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/64&oldid=195281" എന്ന താളിൽനിന്ന് ശേഖരിച്ചത്