താൾ:GkVI22e.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 49

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവവും സകല കനിവുകളിൻ പിതാവു
മായുള്ളോവേ, നിന്റെ സ്നേഹത്തിന്റെ എല്ലാ ദാനങ്ങൾക്കാ
യ്ക്കൊണ്ടും വിശേഷാൽ ഞങ്ങളുടെ കൎത്താവും രക്ഷിതാവുമാകുന്ന
യേശുക്രിസ്തന്റെ രക്ഷാകരമായ സുവിശേഷം നിമിത്തവും
ഞങ്ങൾ നിന്റെ വിശുദ്ധനാമത്തെ പുകഴ്ത്തുന്നു. ഞങ്ങൾ
നിത്യജീവനെ പ്രാപിക്കത്തക്കവണ്ണം നിന്റെ സത്യവചനത്തെ
പൂൎണ്ണഹൃദയത്തോടെ വിശ്വസിച്ചും വിശ്വസ്തതയോടെ അനു
സരിച്ചുംകൊൾവാൻ വേണ്ടി നിന്റെ ആത്മാവിനാൽ ഞങ്ങളെ
പഠിപ്പിക്കേണമെന്നു അപേക്ഷിക്കുന്നു. ഭൂമിയിലെ ശേഷമുള്ള
ജാതികളെയും കൂടെ രക്ഷയുടെ അറിവിനാൽ അനുഗ്രഹിക്കേ
ണമേ. സുവിശേഷത്തെ സകല സൃഷ്ടിക്കും ഘോഷിക്കേണ്ട
തിന്നു നീ കല്പിച്ചുവല്ലോ. ആകയാൽ വിശ്വാസികളിൽ മേല്ക്കു
മേൽ അനേകർ ദൂരരാജ്യങ്ങളിലേക്കു പുറപ്പെട്ടുപോയി പുറ
ജാതികൾക്കു സൎവ്വലോകത്തിന്റെയും രക്ഷിതാവാകുന്ന യേ
ശുക്രിസ്തുവിനെ അറിയിക്കേണ്ടതിന്നു ധൈൎയ്യത്തെയും ശക്തി
യെയും കൊടുക്കേണമേ. നിന്റെ പുത്രന്നു ജാതികളെ അവകാ
ശമായും ഭൂമിയുടെ അറ്റങ്ങളെ അടക്കമായും തരും എന്നു നീ വാ
ഗ്ദത്തം ചെയ്തിരിക്കുന്നു. നിന്റെ വാഗ്ദത്തങ്ങളോ അതേ എന്നും
ആമെൻ എന്നും ഉള്ളവയത്രെ. അതുകൊണ്ടു നിന്റെ കനിവിൻ
പ്രകാരം നിന്റെ തേജസ്സുള്ള നാമത്തിന്റെ ബഹുമാനത്തി
ന്നായും മനുഷ്യപുത്രന്മാരുടെ ത്രാണനത്തിന്നായും നിന്റെ വാഗ്ദ
ത്തത്തെ പൂരിപ്പിക്കേണമേ. നിന്റെ പുത്രനും ഞങ്ങളുടെ
വീണ്ടെടുപ്പുകാരനുമാകുന്ന യേശുക്രിസ്തുവിനെ വിചാരിച്ചു ഞങ്ങ
ളുടെ യാചന കേട്ടരുളേണമേ.ആമെൻ.

7

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/61&oldid=195274" എന്ന താളിൽനിന്ന് ശേഖരിച്ചത്