താൾ:GkVI22e.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 41

ഹൃദയങ്ങൾക്കു ശുദ്ധി വരേണ്ടതിന്നും അപകടങ്ങളിൽനിന്നു തെ
റേറണ്ടതിന്നും കരുണ ചെയ്യേണമേ. ശത്രുക്കൾ എത്ര തന്നെ
വിരോധിച്ചാലും തിരുസഭ ഒന്നിലും വഴി വിട്ടു പോകാതാവണ്ണം
സകല സത്യത്തിലും വഴി നടത്തിച്ചുകൊണ്ടു പ്രിയപുത്രനായ
യേശുക്രിസ്തുവിൻെറ ശുഭമായ വാഗ്ദത്തം നിവൃത്തിച്ചു തരേണ
മേ. ആയവൻ നിന്നോടു കൂടെ പരിശുദ്ധാത്മാവിൻെറ ഒരുമ
യിൽ തന്നെ സത്യദൈവമായി എന്നും ജീവിച്ചും വാണുംകൊ
ണ്ടിരിക്കുന്നു. ആമെൻ. W.

൨.
ഞങ്ങളുടെ കൎത്താവായ യേശുവിൻെറ പിതാവായ ദൈവ
മേ, നീ വാഗ്ദത്തം ചെയ്ത കാൎയ്യസ്ഥനെ ഈ ലോകത്തിൽ അയ
ച്ചു സ്വൎഗ്ഗീയ അവകാശത്തിൻെറ പണയവും അച്ചാരവും ആ
യി ഞങ്ങൾക്കു തരികയാൽ നിനക്കു സ്തോത്രം ഭവിപ്പൂതാക. ക്രി
സ്തു യേശുവിലുള്ളസഭയുടെ മേൽ നിൻെറ ആത്മാവിനെ ധാ
രാളമായി പകൎന്നു, ഹൃദയങ്ങളുടെ അകത്തു നിൻെറ രാജ്യം സ്ഥാ
പിച്ചു, ഞങ്ങളെ ഇരിട്ടിൽ നിന്നു വെളിച്ചത്തേക്കും പാപദാസ്യ
ത്തിൽ നിന്നു നിൻെറ മക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തി
ലേക്കും നടത്തിപ്പോരേണമേ.

പരിശുദ്ധാത്മാവായുള്ളോവേ, നീ വന്നു! ഞങ്ങൾ എല്ലാവ
രുടെ മേലും ആവസിക്കേണമേ. എല്ലാ വിശ്വാസികളിലും നി
ൻെറ വരങ്ങളെ നിറെക്കയും ഇരുമനസ്സുള്ളവരെ നിന്നെ മാത്രം
അനുസരിപ്പിക്കുകയും പാപങ്ങളിൽ ഉറങ്ങി ചത്തവരെ പുതിയ
ജീവങ്കലേക്കു ഉണൎത്തുകയും ചെയ്ക. ഞങ്ങളുടെ ബലഹീനതെ
ക്കു തുണനിന്നു ഞങ്ങൾ പരീക്ഷയിൽ അകപ്പെടായ്വാൻ ഉണ
ൎന്നും പ്രാൎത്ഥിച്ചുംകൊൾവാൻ പഠിപ്പിച്ചു വിശ്വാസം സ്നേഹം
അനുസരണം ക്ഷാന്തി എന്നിവററിൽ ഞങ്ങളെ സ്ഥിരീകരിക്കേ
ണമേ. യേശുവിനെ ഞങ്ങളിൽ മഹത്വപ്പെടുത്തുകയും അവ
ൻെറ ശരീരത്തിൽ ഞങ്ങൾ അവയവങ്ങളും ദൈവമക്കളും ആകു
ന്നു എന്നു ഞങ്ങളുടെ ആത്മാവിനോടു കൂടെ സാക്ഷ്യം പറക
യും ചെയ്കേവേണ്ടൂ.

6

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/53&oldid=195258" എന്ന താളിൽനിന്ന് ശേഖരിച്ചത്