താൾ:GkVI22e.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 39

രിക്കണമേ. ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ചവരിൽനിന്നു എഴു
നീല്ക്ക, എന്നാൽ ക്രിസ്തു നിനക്കു ഉജ്ജ്വലിക്കും എന്നുള്ള കരുണാ
ശബ്ദത്തെ എല്ലാ മനുഷ്യൎക്കും എത്തിച്ചരുളണമേ. പ്രിയ പി
താവേ, ആടുകളുടെ വലിയ ഇടയനാകുന്ന ഞങ്ങളുടെ കൎത്താവാ
യ യേശുവിനെ നിത്യനിയമത്തിന്റെ രക്തത്താൽ മരിച്ചവരിൽ
നിന്നു മടക്കി വരുത്തിയ സമാധാനത്തിൻെറ ദൈവമായുള്ളോ
വേ, നിന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം ഞങ്ങളെ സകല സ
ൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി നിനക്കു പ്രസാദമുള്ളതി
നെ പ്രിയപുത്രനായ യേശുക്രിസ്തുമൂലം ഞങ്ങളിൽ നടത്തേ
ണമേ. ആയവനു എന്നെന്നേക്കും സ്തോത്രവും ബഹുമാനവും
ഭവിപ്പൂതാക. ആമെൻ. Bs W.

സ്വർഗ്ഗാരോഹണനാൾ.

൧.
സകലമനുഷ്യൎക്കും ഏകരക്ഷിതാവും കൎത്താവുമായ യേശു
ക്രിസ്തുവേ, ഞങ്ങളുടെ വീണ്ടെടുപ്പിൻെറ പ്രവൃത്തിയെ നീ തീ
ൎത്തു സ്വൎഗ്ഗത്തിലേക്കു കരേറി പിതാവിൻ വലഭാഗത്തിരുന്നിരിക്കു
ന്നുവല്ലോ. നിൻെറ വഴിയെ ഞങ്ങൾ വിശ്വാസത്തോടെ നോ
ക്കി നിൻെറ തേജസ്സിങ്കൽ സന്തോഷിക്കുന്നു. ഇനി ഞങ്ങളുടെ
ഹൃദയങ്ങളെ ഈ അഴിവുള്ള ലോകത്തോടു അകററി കീഴേതിനെ
ഒക്കയും നിരസിച്ചു നിന്നിലുള്ള നിത്യധനത്തെ ആശിച്ചു വാ
ഞ്ഛിപ്പാന്തക്കവണ്ണം ഞങ്ങളെ കടാക്ഷിക്കേണമേ. ഞങ്ങളുടെ
മനസ്സു സ്വൎഗ്ഗത്തിൽ വസിച്ചു ഭൂമിയിലുള്ളവ അല്ല മേലേവ
തന്നെ അന്വേഷിപ്പാൻ ഞങ്ങൾക്കു കൃപ ചെയ്യേണമേ. ഈ
അരിഷ്ടമുള്ള ആയുഷ്കാലം തീൎന്ന ശേഷം ഞങ്ങളുടെ ദേഹികൾ
തിരുസന്നിധിയിൽ എത്തി വാഴുവനും ‍ഞങ്ങളുടെ തലയും രാ
ജാവുമാകുന്ന നിൻെറ തേജസ്സു കണ്ടു എന്നും വണങ്ങുവാനും
ദയ ചെയ്തു രക്ഷിക്കേണമേ. ആമേൻ. w.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/51&oldid=195254" എന്ന താളിൽനിന്ന് ശേഖരിച്ചത്