താൾ:GkVI22e.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 ഉത്സവപ്രാൎത്ഥനകൾ.

റിയ ആട്ടിങ്കൂട്ടത്തിന്റെ നടുവിൽ പാൎത്തുകൊണ്ടു സമാധാനം
ബലം ജയം ആശ്വാസം ആനന്ദം തുടങ്ങിയുള്ള സ്വൎഗ്ഗീയനിധി
കൾ എല്ലാം മറഞ്ഞുകിടക്കുന്ന നിന്റെ അത്ഭുതമായ ജീവനെ
ഞങ്ങളിൽ നിറെച്ചു തരേണമേ.

ഞങ്ങളുടെ തലയായ യേശുവേ, നീ വിളങ്ങിവരുമ്പോഴേക്കു
ഞങ്ങളും നിന്നോടു കൂടെ തേജസ്സിൽ വിളങ്ങും; ഈ ക്ഷയമുള്ളതു
അക്ഷയത്തെയും ഈ ചാകുന്നതു ചാകായ്മയെയും ധരിക്കുമ
ല്ലൊ. ഇപ്പോൾ പൊരുതു ഞെരുങ്ങി വലഞ്ഞവർ എങ്കിലും
നിന്റെ പുനരുത്ഥാനത്തിൽ ആശ്രയിച്ചു തേറുന്നവർ എല്ലാം
അന്നു ഒരുമിച്ചു സ്തുതിപ്പിതു: ഹേ മരണമേ, നിൻ വിഷമുൾ എ
വിടെ? പാതാളമേ, നിൻ ജയം എവിടെ? നമ്മുടെ കൎത്താവായ
യേശു ക്രിസ്തുവിനെക്കൊണ്ടു നമുക്കു ജയത്തെ നൽകുന്ന ദൈവ
ത്തിന്നു സ്തോത്രം. ആമെൻ. W.

൨.
യേശു ക്രിസ്തുവിന്നും ഞങ്ങൾക്കും പിതാവും ദൈവവുമായു
ള്ളോവേ, പ്രിയപുത്രനെ നീ മരിച്ചവരിൽനിന്നു ഉണൎത്തി തേ
ജസ്സും മാനവും അണിയിച്ചു സ്വൎല്ലോകങ്ങളിൽ നിന്റെ വല
ഭാഗത്തു ഇരുത്തി, സഭെക്കു എന്നും തലയും ഭൎത്താവുമാക്കിവെ
ച്ചതുകൊണ്ടു ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ക്രിസ്തു യേശുവിൽ
നീ ഞങ്ങളെ സ്നേഹിച്ചു പാപങ്ങളിൽ മരിച്ചവരായപ്പോൾ അ
വനോടു കൂടെ ഉയിൎപ്പിച്ചുണൎത്തി സ്വല്ലോകങ്ങളിൽ കൂടെ ഇരു
ത്തുകയും ചെയ്ത നിന്റെ മഹാവാത്സല്യത്തിന്നു സ്തോത്രം. ക
ൎത്താവായ യേശുവേ, നീ മരിച്ചവനായി ഇനി എന്നെന്നേക്കും
ജീവിച്ചിരിക്കുന്നവനാകയാൽ നിനക്കും സ്തോത്രവും വന്ദനവും
ഉണ്ടാക. ഞാൻ ജീവിച്ചിരിക്കുന്നു, നിങ്ങളും ജീവിച്ചിരിക്കും എ
ന്നു ഞങ്ങളോടു അരുളിച്ചെയ്കയാൽ നിന്നോടു കൂടെ ഞങ്ങളെ
സത്യജീവന്നും മഹാജയത്തിന്നും നിന്റെ മരണത്തിന്റെ വില
യേറിയ ഫലങ്ങൾക്കും പങ്കാളികളാക്കി തീൎക്കുന്നു. ഇനി ഞങ്ങ
ൾക്കായി തന്നെ അല്ല ഞങ്ങൾക്കു വേണ്ടി മരിച്ചു ഉയിൎത്തെഴു
നീററ നിനക്കായി തന്നെ ജീവിക്കേണ്ടതിന്നു ഞങ്ങളിൽ വ്യാപ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/50&oldid=195251" എന്ന താളിൽനിന്ന് ശേഖരിച്ചത്