താൾ:GkVI22e.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ 37

വിശ്വസ്ത രക്ഷിതാവേ, നിന്റെ മരണത്തിന്റെ ശക്തിയെ
ഞങ്ങളിൽ നടത്തി ഞങ്ങൾ പാപത്തെ പകെച്ച വെറുത്തു
ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചു ഇഹ
ലോകത്തിൽ നിനക്കായി മാത്രം ജീവിച്ചിരിക്കുമാറാക്കേണമേ.
നിന്റെ കഷ്ടങ്ങളുടെ കൂട്ടായ്മയിൽ ഞങ്ങളെ നടത്തുവാൻ തോ
ന്നിയാൽ ഞങ്ങൾ നിന്നോടു ഒന്നിച്ചു നിലനിന്നു സഹിപ്പാനും
ഒടുക്കം നിന്റെ തേജസ്സിൽ കൂടി വാഴുവാനും വരം നൽകി രക്ഷി
ക്കേണമേ. ആമെൻ. Bs.W.

പുനരുത്ഥാനനാൾ.
൧.
മഹാരക്ഷിതാവായ യേശു ക്രിസ്തുവേ, തിരുനാമത്തിന്റെ
തേജസ്സിന്നായും എല്ലാ വിശ്വാസികളുടെ ആശ്വാസത്തിന്നാ
യും നീ ജയംകൊണ്ടു ശവക്കുഴിയെ വിട്ടുവരികയാൽ നിനക്കു
സ്തോത്രം. നിന്റെ ബഹുമാനത്തിന്നായുള്ള ഈ ഉത്സവദിവസ
ത്തിൽ നിന്നെ യോഗ്യമാംവണ്ണം പുകഴുന്നതു എങ്ങിനെ? ഞ
ങ്ങൾ വിശ്വസിച്ചവൻ ഇന്നവൻ എന്നു നിന്റെ ജയം ഹേതു
വായിട്ടു അറിഞ്ഞു വന്നു. ഞങ്ങളെയും അന്നാൾവരേയും കാ
ത്തുകൊൾവാൻ നീ ശക്തൻ എന്നതും സ്പഷ്ടം തന്നെ. നീ ന്യാ
യവിധിയിൽനിന്നു എടുക്കപ്പെട്ടതിനാൽ ഞങ്ങളുടെ മേൽ ഇരു
ന്ന ശിക്ഷാശാപം എല്ലാം നീങ്ങിപ്പോയല്ലോ; നിന്നോടു കൂടെ
ജീവന്റെ പുതുക്കത്തിന്നായി ഞങ്ങൾ എഴുനീററാൽ തന്നെ.
ഹാ യേശു കൎത്താവേ, നീ പുനരുത്ഥാനവും ജീവനും ആക
യാൽ നിന്നെ വിശ്വസിച്ചാശ്രയിക്കുന്ന ഞങ്ങളിലും ജീവിച്ചിരി
ക്കേണമേ. നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു ഞ
ങ്ങളെ പാപനിദ്രയിൽനിന്നു ഉണൎത്തി ഈ മരണശരീരത്തിൽ
നിറയുന്ന ദുൎമ്മോഹത്തെ ഇല്ലാതാക്കി സത്യമാനസാന്തരത്താ
ലും നിൎവ്യാജമായ വിശ്വാസത്താലും ജീവന്റെ പുതുക്കത്തിൽ
നിന്തിരുമുമ്പിൽ നടത്തിച്ചുകൊള്ളേണമേ. ഊററമുള്ള വീരാ,
ഞങ്ങളിലുള്ള ലോകത്തെ ജയിച്ചടക്കി വാഗ്ദത്തപ്രകാരം ചെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/49&oldid=195249" എന്ന താളിൽനിന്ന് ശേഖരിച്ചത്