താൾ:GkVI22e.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 ഞായറാഴ്ചപ്രാൎത്ഥനകൾ.

ന്നാൽ നിങ്ങളുടെ ദേഹികൾക്കു ആശ്വാസം കണ്ടെത്തും എന്നു
ള്ളതു നിന്റെ വാക്കാകുന്നുവല്ലൊ. അതുകൊണ്ടു ഹൃദയത്തിന്നു
ഈ ലോകത്തിൽ ഒരു തൃപ്തിയും കാണാത്ത ഞങ്ങൾ നിന്റെ
അടുക്കൽ വരുന്നു. കൎത്താവായ യേശുവേ, നിന്റെ ജീവനാലും
കഷ്ടമരണങ്ങളാലും നീ ലോകത്തെ ജയിച്ചുവല്ലൊ. ഞങ്ങളുടെ
ദേഹികൾ നിന്റെ സ്നേഹത്തിലും ആശ്വാസത്തിലും സമാധാ
നത്തിലും സ്വസ്ഥത ആചരിക്കുമാറാക. ഞങ്ങൾ നിന്നെ ഉള്ള
വണ്ണം അറിഞ്ഞും നിന്നെ മാത്രം വാഞ്ഛിച്ചും നിന്നിൽ ആന
ന്ദിച്ചും സുഖിച്ചുംകൊണ്ടിരിപ്പാൻ സംഗതി വരുത്തുക. ഒടുക്കം
തിരുമുഖത്തോടു സന്തോഷങ്ങളുടെ തൃപ്തിയും നിൻ വലങ്കൈ
യാൽ എന്നും കൌതുകങ്ങളും ഉള്ള നിത്യസ്വസ്ഥതയിലേക്കു
പ്രവേശിപ്പിക്കേണമേ. ആമെൻ. W.

൪.
നിത്യത്തോളം ഞങ്ങൾക്കു രക്ഷയും ആശ്വാസവും ആകുന്ന
ദൈവവും പിതാവും ആയുള്ളോവേ, വിശുദ്ധഭയത്തോടെ തിരു
മുമ്പിൽ ആരാധിച്ചുകൊൾവാൻ ഞങ്ങൾ നിന്റെ കരുണയാ
ലെ കൂടിവന്നിരിക്കുന്നു. ഞങ്ങൾ പൊടിയും ഭസ്മവും ആകുന്നു
എന്നിട്ടും നിന്നോടു പറവാൻ തുനിഞ്ഞിരിക്കുന്നു. എന്റെ മു
ഖത്തെ അന്വേഷിപ്പിൻ എന്നു നീ കല്പിച്ചിരിക്കയാൽ ഞങ്ങൾ
നിന്റെ മുഖത്തെ അന്വേഷിച്ചും നിന്റെ സത്യവചനത്തെ
മുറുക പിടിച്ചും ഇരിക്കുന്നു. യഹോവ, നിന്നെ വാഴ്ത്തുന്ന ശ
ബ്ദം കേൾപ്പിച്ചും നിന്റെ അതിശയങ്ങളെ ഒക്കയും വൎണ്ണിച്ചും
പോരുന്ന നിന്റെ ഭവനത്തിലെ പാൎപ്പും നിന്റെ തേജസ്സിൻ
വാസസ്ഥലവും ഞങ്ങൾ സ്നേഹിക്കുന്നു. ദൈവവും ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവുമായുള്ളോവേ, നീ
വാഴ്ത്തപ്പെട്ടവനാക. സ്വൎല്ലോകങ്ങളിലെ എല്ലാ ആത്മിക അ
നുഗ്രഹത്താലും നീ ഞങ്ങളെ ക്രിസ്തുവിങ്കൽ പണ്ടേ അനുഗ്രഹി
ച്ചു വന്നുവല്ലൊ; അവനിലും അവന്മൂലവും ഇന്നും എന്നും അ
നുഗ്രഹിച്ചു പോരേണമേ. ഞങ്ങൾ നിത്യവും യഹോവയുടെ
അനുഗ്രഹമുള്ളവരായിരിക്കാക. ഞങ്ങളെ സകല സത്യത്തിലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/36&oldid=195211" എന്ന താളിൽനിന്ന് ശേഖരിച്ചത്