താൾ:GkVI22e.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലോപദേശം. 21

ളിൽ കരുണയും ഭാഗ്യസിദ്ധിയും കണ്ടെത്തും. അതല്ലാതെ നി
ന്റെ ഏകജാതനായ യേശു ക്രിസ്തു പൈതങ്ങളെ തന്റെ അടു
ക്കെ കൊണ്ടുവരുവാൻ എത്ര താല്പൎയ്യത്തോടെ കല്പിച്ചും ഇപ്ര
കാരമുള്ളവൎക്കു ദൈവരാജ്യം ഉണ്ടെന്നു ചൊല്ലി അനുഗ്രഹിച്ചും
ഇരിക്കുന്നു. നീ ചെറുപ്പത്തിൽ ഞങ്ങളെയും വലിച്ചു വിശുദ്ധ
സ്നാനത്താൽ ദൈവപുത്രത്വത്തിൻ വാഗ്ദത്തം തന്നതു ഒഴികെ
നീ വെളിപ്പെടുത്തിയ ദിവ്യവചനങ്ങളാകുന്ന കൂട്ടില്ലാത്ത പാലു
കൊണ്ടു നിത്യം പുലൎത്തി, വിശുദ്ധവഴിയിൽ നടത്തിവരുന്നതു
കൊണ്ടു ഞങ്ങൾ ഹൃദയപൂൎവ്വം നിന്നെ സ്തുതിക്കുന്നുണ്ടു. ഇനി
ഞങ്ങൾ പ്രത്യേകമായി അപേക്ഷിക്കുന്നിതു: ഞങ്ങൾ വളരു
ന്തോറും ആത്മാവിൽ ശക്തിപ്പെട്ടു വൎദ്ധിക്കയാവു. വിശ്വസ്ത
ദൈവമായ പിതാവേ, നിണക്കും നിന്നെ സേവിക്കുന്ന സകല
മനുഷ്യൎക്കും ഞങ്ങൾ പ്രസാദം വരുത്തി കരുണയിൽ വളരുമാ
റാകുക. ഇപ്രകാരം നിന്നെ അറിഞ്ഞും സേവിച്ചും നിന്നാൽ ജീ
വിച്ചുംപോരുന്ന ജനം ഉത്ഭവിച്ചു വൎദ്ധിക്കയും ഞങ്ങളുടെ ക
ൎത്താവും രക്ഷിതാവും ആയ യേശു ക്രിസ്തുമൂലം അവന്റെ വലി
യ നാൾവരേ നില്ക്കയും ചെയ്യുമാറാക. ആമെൻ. Sfh.

അല്ലെങ്കിൽ.
കരുണയുള്ള ദൈവമായ പിതാവേ, നീ ഞങ്ങൾക്കു വീണ്ടും
രക്ഷാമാൎഗ്ഗത്തെ ഗ്രഹിപ്പിച്ചു തന്നതുകൊണ്ടു ഞങ്ങൾ സ്തോത്രം
ചൊല്ലുന്നു. കേട്ട വചനത്തിന്മേൽ നിന്റെ അനുഗ്രഹം വെ
ക്കുക, വലിയവരും ചെറിയവരും എപ്പോഴും അതിനെ നല്ല ഹൃ
ദയത്തിൽ സൂക്ഷിപ്പാൻ സംഗതി വരുത്തേണമേ. നിന്റെ വ
ചനവും ആത്മാവും ഞങ്ങളിൽനിന്നും മക്കളിൽനിന്നും മാറി
പ്പോകയില്ല എന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരുത്തുക. തി
രുവചനത്തെ കാത്തുകൊണ്ടാലല്ലാതെ നടപ്പു നിൎദ്ദോഷമായ്വ
രികയില്ല എന്നു ഞങ്ങളുടെ കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ
ഉപദേശിക്കേണമേ. അവർ ബാല്യത്തിലും തങ്ങളുടെ സ്രഷ്ടാ
വെ ഓൎക്കേണ്ടതിന്നും അതിവിശുദ്ധ ബാലനായ യേശുവിന്റെ
മാതൃകപ്രകാരം പ്രായത്തിൽ വളരുന്തോറും ജ്ഞാനത്തിലും നി

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/33&oldid=195204" എന്ന താളിൽനിന്ന് ശേഖരിച്ചത്