താൾ:GkVI22e.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലോപദേശം. 19

III. ബാലോപദേശം.
(ഞായറാഴ്ചതോറും ബാലോപദേശം എന്ന ആരാധന കഴി
ക്കുന്നതിൽ ഒരു വന്ദനം ചൊല്ലി പാട്ടു പാടിച്ചശേഷം
ഈ പ്രാൎത്ഥന പ്രാൎത്ഥിക്ക.)
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവേ, വലിയ പ്രവാച
കനും ശിശുക്കളുടെ ഉപദേഷ്ടാവും ആയുള്ളോവേ, നീയും ബാ
പന്ത്രണ്ടു വയസ്സായപ്പോൾ ഉപദേഷ്ടാക്കളുടെ നടു
വിൽ ഇരുന്നു അൎവക്കു ചെവികൊടുക്കയും അവരോടു ചോദിക്ക
യും ചെയ്തുവല്ലോ. ഞങ്ങൾ ഇവിടെ കൂടിവന്നിരിക്കുന്നതു ദൈ
വഭക്തിയുടെ ഉപദേശത്തെയും രക്ഷാകരമായ ക്രിസ്തുമതത്തി
ന്റെ സാരാംശങ്ങളെയും കേൾപ്പാൻ മാത്രമല്ല ചോദ്യങ്ങൾക്കു
ഉത്തരം പറവാനും നിന്റെ ജ്ഞാനത്തിൽ വേരൂന്നി വിശ്വാ
സവൎദ്ധന ലഭിപ്പാനും ആകുന്നു. ഇതിന്നായിട്ടു നിന്റെ പരിശു
ദ്ധാത്മാവിന്റെ കരുണ നൽകേണമേ. നിന്റെ ധൎമ്മോപദേശ
ത്തിലെ അതിശയങ്ങളെ കാണേണ്ടതിന്നു ഞങ്ങളുടെ കണ്ണുക
ളെയും ഹൃദയങ്ങളെയും തുറക്കേണമേ. നിന്റെ വിശുദ്ധവച
നത്തെ മേൽക്കുമേൽ അധികം ഗ്രഹിക്കേണ്ടതിന്നു ഞങ്ങൾക്കു
ബുദ്ധികളെ തുറന്നു തരേണമേ. ഇപ്രകാരം കൎത്താവായ യേശു
വേ, നീ മൂലക്കല്ലാകുന്ന ആലയത്തിൽ അപൊസ്തലപ്രവാചക
ന്മാരുടെ അടിസ്ഥാനത്തിന്മേൽ ഞങ്ങൾ കെട്ടപ്പെട്ടു വൎളന്നു,
പിശാചിന്റെയും ലോകത്തിന്റെയും സകലപരീക്ഷകൾക്കും
തെററി ജയം കൊണ്ടു ആത്മാക്കളുടെ രക്ഷയാകുന്ന വിശ്വാസ
ത്തിന്റെ ലാക്കിൽ എത്തേണ്ടതിന്നു കരുണ ചെയ്തു പരിപാലി
ക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ. കൃപാസമ്പന്നനും ഏകജ്ഞാനിയുമായ പിതാവും ദൈവ
വും ആയുള്ളോവേ, ഞങ്ങൾ പാപത്തിലും അറിയായ്മയിലും
ജനിക്കയാൽ ഏകദൈവമായ നിന്നെയും നീ ലോകത്തിൽ അ
യച്ച യേശു ക്രിസ്തുവിനെയും അറിയുന്നതിൽ നിത്യജീവൻ ഉ
ണ്ടു എങ്കിലും ഇവ രണ്ടും ബോധിപ്പാൻ ഞങ്ങളാൽ കഴിയാതി

3*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/31&oldid=195200" എന്ന താളിൽനിന്ന് ശേഖരിച്ചത്