താൾ:GkVI22e.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 ഉച്ചതിരിഞ്ഞശേഷമുള്ള പ്രാർത്ഥന.

(അതിന്റെ ശേഷം വേദപാഠം വായിച്ചു പാടു പാടിച്ച
അനന്തരം മനസ്സു മുട്ടുംപോലെ പ്രാൎത്ഥിച്ചു പ്രസംഗിക്ക.
ഒടുക്കം ഹൃദയത്തിൽനിന്നു പ്രാൎത്ഥിച്ചു കാര്യപ്രാൎത്ഥന ചൊല്ലി
ചൊല്ലിച്ചു, ഒരു ശ്ലോകം പാടിച്ചു തീൎച്ചെക്കു ആശീൎവ്വചനം
ഒന്നിനെ കേൾപ്പിക്കുക.)
കൎത്തൃപ്രാൎത്ഥന.
സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണ
മേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിണക്കല്ലോ ആകുന്നു. ആമെൻ.
ആശീൎവ്വചനങ്ങൾ.
൧.
സമാധാനത്തിന്റെ ദൈവമായവൻ തന്നെ നിങ്ങളെ അ
ശേഷം വിശുദ്ധീകരിക്ക; നിങ്ങളുടെ ആത്മാവും ദേഹിയും ദേ
ഹവും നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷത
യിൽ അനിന്ദ്യമായി കാക്കപ്പെടാക. ആമെൻ.(൧തെസ്സ.൫.)
൨.
എന്നാൽ കുറയ കഷ്ടപ്പെട്ടു എങ്കിൽ നിങ്ങളെ യേശു ക്രിസ്തു
വിൽ നിന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി, സൎവ്വകൃപാ
വരമുടയ ദൈവം താൻ നിങ്ങളെ യഥാസ്ഥാനത്തിലാക്കി ഉറ
പ്പിച്ചു ശക്തീകരിക്കും. അവന്നു തേജസ്സും ബലവും എന്നെന്നേ
ക്കും ഉണ്ടാവൂതാക. ആമെൻ. (൧പേത്രൻ ൫.)
൩.
എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം
പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിപ്രകാരം കഴി
യുന്നവന്നു സഭയകത്തും എന്നേക്കും സകല തലമുറകളോളാും ക്രി
സ്തു യേശുവിങ്കൽ തേജസ്സുണ്ടാവൂതാക. ആമെൻ. (എഫെ. ൩.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/30&oldid=195198" എന്ന താളിൽനിന്ന് ശേഖരിച്ചത്