താൾ:GkVI22e.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചതിരിഞ്ഞശേഷമുള്ള പ്രാൎത്ഥന. 17

കളിലും മനസ്സലിഞ്ഞു തിരുവെളിച്ചത്തെയും സത്യത്തെയും
അയക്കുക. എല്ലാ രാജ്യങ്ങളിലും സുവിശേഷദൂതന്മാരെ പാലി
ച്ചു നടത്തി, വേലെക്കു വേണ്ടുന്ന ജ്ഞാനവും ശക്തിയും ക്ഷാ
ന്തിയും ഏകേണമേ.

യേശു ക്രിസ്തുവിന്റെ പിതാവേ, സാധാരണ സഭയുടെ ആ
ഗ്രഹത്തെ ഒക്കയും ഞങ്ങൾ ഇതാ തൃക്കൈയിൽ ഏല്പിക്കുന്നു.
എല്ലാ (ക്രിസ്തീയ) അധികാരങ്ങളെയും ഞങ്ങൾ ഓൎത്തപേക്ഷി
ക്കുന്നിതു: അവർ തിരുമനസ്സിൻ പ്രകാരം നാടുകളെ ഭരിപ്പാനാ
യി അവരെ നിന്റെ ആത്മാവിനാൽ നടത്തുക. തിരുവചന
ത്തിനു വിശ്വസ്ത ശുശ്രൂഷക്കാരെ അയച്ചു, അവരെ സ്വന്തമുള്ള
തിനെ അല്ല നിന്റെ മാനത്തെയും ആട്ടിങ്കൂട്ടത്തിന്റെ രക്ഷ
യെയും അന്വേഷിപ്പാറാക്കുക. വിവാഹസ്ഥന്മാൎക്കു ജീവനോടും
ദൈവഭക്തിയോടും ചേരുന്നവ ഒക്കയും സമ്മാനിച്ചു, മാതാപി
താക്കന്മാർ കുട്ടികളെ നിന്റെ ഭയത്തിൽ വളൎത്തുവാനും മക്കൾ
നന്നിയുള്ളവരായി അനുസരിച്ചടങ്ങുവാനും അനുഗ്രഹിച്ചു കൊ
ൾകേ വേണ്ടു. സൌഖ്യവും ഫലവൎദ്ധനവും വരുത്തുന്ന വേന
ലും മഴയും നല്കി, നിലത്തിൻ അനുഭവത്തെ വിളയിച്ചു, മഹാ
വ്യാധി യുദ്ധം മുതലായ ബാധകളെ ദയ ചെയ്തു നീക്കേണമേ.
രോഗികൾ, പീഡിതർ, അഗതികൾ, ദരിദ്രർ, വിധവമാർ, അ
നാഥർ തുടങ്ങിയുള്ളവൎക്കു എല്ലാം നീ ഏകസഹായവും ഉറപ്പു
ള്ള ആധാരവും മതിയായുള്ള ആശ്വാസവും ആയ്വിളങ്ങി, സക
ല ദുഃഖക്ലേശങ്ങൾക്കും ഭാഗ്യമുള്ള അറുതി വരുത്തുക. നിന്റെ
പ്രജകളെ ഉപദ്രവിച്ചു നിൎബ്ബന്ധിക്കുന്ന സാഹസങ്ങളെ ഒക്കയും
തടുത്തു, സഭെക്കു തൂണും നിഴലുമായി വരേണമേ. ഞങ്ങൾക്കും
സന്തതികൾക്കും വലിയ പരീക്ഷാസമയത്തിലും നിന്റെ സുവി
ശേഷസത്യത്തെയും ദിവ്യസമാധാനത്തെയും രക്ഷിച്ചു കാത്തു,
സമാധാനപ്രഭുവായ യേശു ക്രിസ്തു എന്ന നിന്റെ പ്രിയപുത്ര
നും ഞങ്ങളുടെ കൎത്താവും ആയവനെ കൊണ്ടു ഞങ്ങളെ പോ
റ്റി വാഴേണമേ. ആമെൻ. W. Bs.8

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/29&oldid=195197" എന്ന താളിൽനിന്ന് ശേഖരിച്ചത്