താൾ:GkVI22e.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 ഉച്ചതിരിഞ്ഞശേഷമുള്ള പ്രാൎത്ഥന

ദുഃഖിതർ, അനാഥർ, രോഗികൾ, ദരിദ്രർ മുതലായവരുടെ സ
ങ്കടത്തെ പിതാവായിട്ടു കുറിക്കൊണ്ടു വിചാരിക്ക. ഭൂമിയുടെ ഫ
ലങ്ങളെയും കാത്തുകൊൾക, ഇഹജീവകാലത്തിന്റെ ആവശ്യ
വും ആശ്വാസവും സംബന്ധിച്ചുള്ളതു ഒക്കയും ദിവ്യാനുഗ്രഹ
ങ്ങളുടെ നിറവിൽനിന്നു ഇറക്കിത്തന്നു, ഒടുക്കം ഈ അരിഷ്ടതയു
ടെ താഴ്വരയിൽനിന്നു നിന്റെ നിത്യസ്വസ്ഥതയിൽ പ്രവേശി
പ്പിച്ചു, ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുമൂലം എന്നേക്കും
രക്ഷിക്കേണമേ. ആമെൻ.

W.Sfh.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവവും, ഞങ്ങളുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ പിതാവും, സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡും
ബത്തിന്നു ഒക്കയും പേർ വരുവാൻ ഹേതുവുമായുള്ളോവേ, അ
ടിയങ്ങൾ തിരുമുഖത്തിൻ മുമ്പിൽ നിന്നുകൊണ്ടു ഹൃദയങ്ങളുടെ
സ്തോത്രബലികളെ കഴിക്കുന്നു.

നിന്റെ സാദൃശ്യത്തിൽ ഞങ്ങളെ സൃഷ്ടിച്ചു, ചെറുപ്പം മു
തൽ ഇന്നേവരേ യാതൊരു പുണ്യവും യോഗ്യതയും ഇല്ലാത്തവ
രായ ഞങ്ങളെ ആത്മാവിലും ശരീരത്തിലും ഉള്ള നന്മകളെ
കൊണ്ടു അനുഗ്രഹിച്ചതിനാൽ പിതാവേ, ഞങ്ങൾ നിന്നെ
സ്തുതിക്കുന്നു. വിശേഷാൽ നീ മനം അഴഞ്ഞു അരിഷ്ടപാപി
കളെ കടാക്ഷിച്ചു പ്രിയപുത്രനായ യേശു ക്രിസ്തുവിനെ ഞങ്ങ
ൾക്കു സമ്മാനിച്ചയക്കയാലും, ഇന്നും വിശ്വാസികളുടെ ഹൃദയ
ങ്ങളിൽ നിന്റെ വിശുദ്ധാത്മാവിനെ അയച്ചു പോന്നു അവ
റ്റിൽ ആശ്വാസസമാധാനങ്ങളെയും നിത്യജീവന്റെ പ്രത്യാശ
യെയും നിറെക്കുന്നതിനാലും, ഞങ്ങൾ നിന്നെ വാഴ്ത്തുന്നു. ഞങ്ങളു
ടെ ദൈവമായ കൎത്താവേ, ഈ സകലകൃപകൾ നിമിത്തവും അ
ടിയങ്ങളുടെ സ്തോത്രബലികളെ പ്രസാദിച്ചു പരിഗ്രഹിക്കേണമേ.

ഇനി ഞങ്ങൾ അപേക്ഷിക്കുന്നിതു: നിന്നെ അറിയാത്ത
ഭയഹീനരായ പാപികളെ തിരുവചനത്തിന്റെ ഘോഷണം
കേൾപ്പിച്ചുണൎത്തി, സൎവ്വസഭയിലും ജീവിപ്പിക്കുന്ന നിന്റെ ആ
ത്മാവെ പകരേണമേ. മരണനിഴലിൽ പാൎക്കുന്ന എല്ലാ ജാതി

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/28&oldid=195195" എന്ന താളിൽനിന്ന് ശേഖരിച്ചത്