താൾ:GkVI22e.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 ഉച്ചതിരിഞ്ഞശേഷമുള്ള പ്രാൎത്ഥന.

കൎത്തൃപ്രാൎത്ഥന.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണ
മേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

ആശീൎവ്വാദം.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക, യഹോവ തി
രുമുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യ
ഹോവ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സ
മാധാനം ഇടുമാറാക. ആമെൻ. (൪ മോ. ൬.)

അല്ലെങ്കിൽ.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളു
ടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തു യേശുവിങ്കൽ കാ
ക്കുമാറാക. ആമെൻ. (ഫിലി. ൪.).

II. കൎത്താവിൻ വാരത്തിൽ
ഉച്ചതിരിഞ്ഞശേഷമുള്ള പ്രാൎത്ഥന.

(ഒരു വന്ദനം ചൊല്ലിയ ശേഷം ഒരു പാട്ടു പാടുക, പി
ന്നെ A.a. b. അക്കത്തിലെ പ്രാൎത്ഥനകളിൽ ഒന്നു എങ്കിലും
ഇവിടെ കാണുന്നതു എങ്കിലും പ്രാൎത്ഥിക്ക.)

സ്വൎഗ്ഗസ്ഥനായ പിതാവേ, നീ സ്വൎഗ്ഗീയവിളികൊണ്ടു ഞ
ങ്ങളെ വിളിച്ചതിനാലും രാജ്യപുത്രരായി തിരുമുമ്പിൽ വീണ്ടും
വരുവാൻ അനുവദിക്കുന്നതിനാലും ഞങ്ങൾ സ്തോത്രം ചൊല്ലു
ന്നു. കൎത്താവേ, നീ പരിശുദ്ധനും കരുണാസമ്പന്നനും അത്രേ;
ഞങ്ങളോ ഈ വിളിയുടെ വലിപ്പത്തെയും ധന്യതയെയും നന്നി
യുള്ളവരായി വിചാരിക്കായ്കയാൽ നാണിക്കേണ്ടതാകുന്നു. അ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/26&oldid=195190" എന്ന താളിൽനിന്ന് ശേഖരിച്ചത്