താൾ:GkVI22e.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

വൎക്കും വാഴുന്നവൎക്കും ക്രിസ്തീയജ്ഞാനത്തെയും, പക്ഷപാതം കൂ
ടാതെ ന്യായം വിധിക്കുന്ന സൂക്ഷ്മബുദ്ധിയെയും, ഈ നാടുകളിൽ
ദോഷത്തെ നിറുത്തി നന്മയെ വൎദ്ധിപ്പിച്ചു ഭരിപ്പാൻ പ്രാപ്തിയെ
യും നല്കേണമേ. ബാസലിലേ ഞങ്ങളുടെ മേല്വിചാരകസംഘ
ത്തെയും ഞങ്ങളുടെ സഭാപാലകന്മാരെയും അനുഗ്രഹിച്ചു പ
രിശുദ്ധാത്മമൂലം നടത്തേണമേ. നിന്റെ കൃപയുടെ പെരുപ്പ
ത്തിൻപ്രകാരം ഞങ്ങൾക്കു എല്ലാവൎക്കും ദിവസവൃത്തിക്കുതന്നും,
അവരവരുടെ തൊഴിലും വ്യാപാരവും അനുഗ്രഹിച്ചും, നിലങ്ങ
ളിൽ വിതയെ വിളയിച്ചും, തത്സമയത്തു വെയിലും മഴയും അ
യച്ചും പുലൎത്തേണമേ. ഈ ദേശം കൂടെ നിന്റെ തേജസ്സുകൊ
ണ്ടു നിറഞ്ഞു ചമയുക, നീ ചെയ്ത നന്മകളെ ഞങ്ങൾ മറക്കാ
തെ ദരിദ്രരിലും സങ്കടപ്പെടുന്നവരിലും മനസ്സലിഞ്ഞു, നീ കാ
ണിച്ച ദയ പോലെ ഞങ്ങൾ കാണിച്ചും, പ്രിയ പിതാവേ, നീ
കനിവുള്ളവൻ ആകുംപ്രകാരംǃ കനിവുള്ളവരായും വരുമാറാക.

വിലയേറിയ സമാധാനത്തെ ഞങ്ങളിൽ കാത്തുകൊണ്ടു
വിവാഹസ്ഥന്മാൎക്കു ഒക്കയും ഒരുമയും തൃപ്തിഭാവവും മാതാപി
താക്കന്മാൎക്കു പ്രവൃത്തിയിൽ ഫലസിദ്ധിയും മക്കളെ വളൎത്തുന്ന
തിൽ ജ്ഞാനവും ഭാഗ്യവും ഏകേണമേ. കുട്ടികൾ മനസ്സോടെ
അനുസരിച്ചും മാതാപിതാക്കന്മാരെ ഭയപ്പെട്ടും സ്നേഹിച്ചും വ
ളരുവാൻ അനുഗ്രഹം കൊടുക്ക. പണിക്കാരെ ശുദ്ധമനസ്സാ
ക്ഷിയിൽ നിന്നെ സേവിപ്പാറാക്കുക. യജമാനന്മാരെ തങ്ങ
ൾക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നു വിചാരിപ്പിക്ക. എ
ല്ലാ മനുഷ്യരിലും കടാക്ഷിച്ചും കൊള്ളേണമേ. വഴി തെറ്റി
ഉഴലുന്നവരെ നേരെയുള്ള മാൎഗ്ഗത്തിലാക്കുക; ശത്രുക്കൾക്കു ത
മ്മിൽ നിരപ്പു വരുത്തുക, ദുഃഖിതന്മാരെ ആശ്വസിപ്പിക്ക, എളി
യവരെ പോറ്റുക, വിധവമാരെയും അനാഥരെയും പുലൎത്തുക,
നിരാധാരന്മാരെ താങ്ങുക, രോഗികൾക്കു ചികിത്സകനും ചാകു
ന്നവൎക്കു ശരണവും ആക. ഒടുക്കം ഞങ്ങളെ നിത്യസന്തോഷ
ത്തിന്റെ രാജ്യത്തിൽ ചേൎത്തുകൊള്ളേണമേ. അവിടെ നിന്റെ
മക്കളുടെ സകലകണ്ണീരിനും തുടെക്കയും ഹൃദയങ്ങളിലെ ആഗ്ര
ഹം ഒക്കയും നിവൃത്തിക്കയും ചെയ്യുമല്ലോ. ഞങ്ങൾ യാചിക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/24&oldid=195186" എന്ന താളിൽനിന്ന് ശേഖരിച്ചത്