താൾ:GkVI22e.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 219

൬൨. ചോ. തിരുവത്താഴത്തിൻ സ്ഥാപനവചനം ഏതു?

ഉ. "ഞാനാകട്ടെ കൎത്താവിൽനിന്നു പരിഗ്രഹിച്ചു നിങ്ങ
ൾക്കും ഏല്പിച്ചതു എന്തെന്നാൽː കൎത്താവായ യേശു താൻ കാ
ണിച്ചുകൊടുക്കപ്പെട്ട നാൾ രാത്രിയിൽ അപ്പത്തെ എടുത്തു,
സ്തോത്രം ചൊല്ലി നുറുക്കി പറഞ്ഞുː വാങ്ങി ഭക്ഷിപ്പിൻ, ഇതു
നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു;
എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്പിൻ. അപ്രകാരം തന്നെ
അത്താഴം കഴിഞ്ഞ ശേഷം പാനപാത്രത്തെയും എടുത്തു പറ
ഞ്ഞുː ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം
ആകുന്നു; ഇതിനെ കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മെക്കാ
യിട്ടു ചെയ്പിൻ. എന്തെന്നാൽː നിങ്ങൾ ഈ അപ്പം ഭക്ഷിക്ക
യും ഈ പാനപാത്രം കുടിക്കുയും ചെയ്യുമ്പോഴൊക്കെയും കൎത്താ
വു വരുവോളത്തിന്നു അവന്റെ മരണത്തെ അറിയിക്കുന്നു".
(൧ കൊരി. ൧൧, ൨൩ - ൨൭.)

൬൩. ചോ. അതിന്റെ പ്രയോജനം എന്തു?

ഉ."ഇതു നിങ്ങൾക്കുവേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീ
രം" എന്നും "അനേകർക്കു വേണ്ടി പാപമോചനത്തിന്നായി ഒഴി
ക്കപ്പെടുന്ന എന്റെ രക്തം" എന്നും യേശു അരുളിച്ചെയ്തതി
നാൽ പാപമോചനവും നിത്യജീവനും ഭാഗ്യവും അതിന്റെ ഫ
ലമാകുന്നു എന്നു കാണുന്നു. പാപമോചനം എവിടെയോ അ
വിടെ ജീവനും ഭാഗ്യവും ഉണ്ടു.

൬൪. ചോ. ശരീരപ്രകാരമുള്ള ഈ ഭോജനപാനീയങ്ങൾകൊണ്ടു ഇത്ര വലി
യവ സാധിക്കുമോ?

ഉ. ഭക്ഷിക്കയും കുടിക്കയും മാത്രം പോരാ; നിങ്ങളുടെ പാ
പമോചനത്തിനായി ഇവ നുറുക്കപ്പെട്ടും ഒഴിക്കപ്പെട്ടുമിരിക്കുന്നു
എന്നു യേശു ചൊന്ന തിരുവചനവും ഇവറ്റോടു ചേൎന്നിരിക്കേ
ണം. ഈ വചനവും ഭക്ഷിച്ചു കുടിക്ക എന്നുള്ളതും ഈ ചൊ
ല്ക്കുറിയുടെ മുഖ്യകാൎയ്യം ആകുന്നു; ഈ വചനത്തെ വിശ്വസി
ക്കുന്നവന്നു പാപമോചനമുണ്ടു നിശ്ചയം.

28*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/231&oldid=195658" എന്ന താളിൽനിന്ന് ശേഖരിച്ചത്