താൾ:GkVI22e.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

ഉദിച്ചുവന്നപ്പോൾ നാം അവന്റെ കരുണയാൽ നീതീകരിക്ക
പ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികൾ ആ
യിത്തീരേണ്ടതിന്നു നാം ചെയ്ത നീതിക്രിയകളെ വിചാരിച്ചല്ല
തന്റെ കനിവാലത്രെ നമ്മെ രക്ഷിച്ചിരിക്കുന്നത്, നമ്മുടെ
രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെ മേൽ ധാരാളമായി
പകൎന്ന വിശുദ്ധാത്മാവിലെ നവീകരണവും പുനൎജ്ജന്മവും ആ
കുന്ന കള്വകൊണ്ടു തന്നെ. ഈ വചനം പ്രമാണം. (തീത. ൩
൪ - ൮.)

൫൯. ചോ. ജലസ്നാനത്തിന്റെ അൎത്ഥം എന്തു?

ഉ. നമ്മിൽ ഉള്ള പഴയ ആദാം സൎവ്വപാപങ്ങളോടും
ദുൎമ്മോഹങ്ങളോടും കൂട ദിവസേനയുള്ള ദുഃഖാനുതാപങ്ങളിൽ
മുങ്ങി ചാകേണം എന്നും പുതുമനുഷ്യനായി ദിവസേന പൊങ്ങി
എഴുനീറ്റു ദൈവസന്നിധിയിൽ നീതിയിലും നിൎമ്മലതയിലും
ജീവിക്കേണം എന്നും തിരുസ്നാനം സൂചിപ്പിക്കുന്നു.

൬൦. ചോ. ഇതു എവിടേ എഴുതിക്കിടക്കുന്നു?

ഉ. പൌൽ അപൊസ്തലൻ റോമരോടു കല്പിച്ചിചുː"നാം
അവന്റെ മരണത്തിലെ സ്നാനത്താൽ അവനോടു കൂടെ കഴി
ച്ചിടപ്പെട്ടതു, ക്രിസ്തൻ പിതാവിൻ തേജസ്സിനാൽ മരിച്ചവരിൽ
നിന്നു ഉണൎന്നുവന്നതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ
നടക്കേണ്ടതിന്നത്രെ". (റോമ. ൬, ൪.)

൫-ാം അദ്ധ്യായം.

തിരുവത്താഴം എന്ന ചൊല്ക്കുറി.

൬൧. ചോ. തിരുവത്താഴം എന്തു?

ഉ. ആയതു കൎത്താവായ യേശുക്രിസ്തു സ്ഥാപിച്ചതും ക്രി
സ്ത്യാനരായ നമുക്കു വേണ്ടി അപ്പം മുന്തിരിരസം എന്നിവറ്റിൽ
അനുഭവത്തിന്നായി കല്പിച്ചു തരുന്നതുമായ അവന്റെ മെയ്യായ
ശരീരവും രക്തവും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/230&oldid=195656" എന്ന താളിൽനിന്ന് ശേഖരിച്ചത്