താൾ:GkVI22e.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

൪൮. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. ദൈവം ദോഷത്തിന്നായി ആരെയും പരീക്ഷിക്കുന്നില്ല
എങ്കിലും നാം പിശാചിന്റെയും ലോകത്തിന്റെയും ജഡത്തി
ന്റെയും ചതിയിൽ അകപ്പെടുകയും ദുൎവ്വിശ്വാസത്തിലും നിരാ
ശയിലും മറ്റു കൊടിയ അശുദ്ധികളുലും പാപങ്ങളിലും വീഴുക
യും ചെയ്യാതിരിക്കേണം എന്നും പരീക്ഷവന്നാലും ജയം പ്രാപി
ക്കേണം എന്നും ഇതിനാൽ യാചിക്കുന്നു.

൪൯. ചോ. ഏഴാം അപേക്ഷ ഏതു?

ഉ."ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ".

൫൦. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. ഈ അപേക്ഷയാൽ സ്വൎഗ്ഗസ്ഥപിതാവിനോടു ശരീര
ത്തിന്നും ആത്മാവിന്നും സമ്പത്തിന്നും മാനത്തിന്നും ഹാനി
വരുത്തുന്ന എല്ലാദോഷങ്ങളിൽനിന്നും നമ്മെ ഉദ്ധരിപ്പാനും
ഭൂമിയിലെ പെരുമാറ്റത്തിന്നു നല്ല ഒടുക്കം കല്പിപ്പാനും ഇഹ
ത്തിലെ കഷ്ടങ്ങളിൽ നിന്നു കരുണയാൽ നമ്മെ സ്വൎഗ്ഗത്തിൽ
തന്നടുക്കൽ എത്തിച്ചു ചേൎപ്പാനും യാചിക്കുന്നു.

൫൧. ചോ. കൎത്തൃപ്രാർത്ഥനയുടെ അവസാനവാചകം എന്തു?

ഉ. "രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു. ആമെൻ".

൫൨. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. കൎത്തൃപ്രാൎത്ഥനയെ പഠിപ്പിച്ചും പ്രാൎത്ഥിപ്പാൻ കല്പി
ച്ചും പിതാവു നമ്മെ കേൾക്കും എന്നു വാഗ്ദത്തം ചെയ്തും ഇരി
ക്കുന്ന യേശുക്രിസ്തുമൂലം എന്റെ അപേക്ഷകൾ സ്വൎഗ്ഗസ്ഥപി
താവായവന്നു സുഗ്രാഹ്യങ്ങളും ക്രിസ്തൂമൂലം സാധിക്കുന്നവയും
ആകുന്നു എന്നു ഞാൻ ഉറക്കേണം. ആമെൻ, ആമെൻ എന്ന
തോː അതെ, അതെ, അതു സംശയം കൂടാതെ സംഭവിക്കും
എന്നു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/228&oldid=195651" എന്ന താളിൽനിന്ന് ശേഖരിച്ചത്