താൾ:GkVI22e.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

൩൭. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. ദൈവരാജ്യം നമ്മുടെ പ്രാൎത്ഥന കൂടാതെ തന്നാലെ വ
രുന്നുണ്ടു എങ്കിലും നമ്മിലും വരേണ്ടതിന്നു ഇതിനാൽ യാചി
ക്കുന്നു.

൩൮. ചോ. അതെങ്ങിനെ വരും?

ഉ. നാം തിരുവചനത്തെ വിശ്വസിച്ചു ഇഹത്തിലും പര
ത്തിലും ദിവ്യജീവനം കഴിക്കേണ്ടതിന്നായി സ്വൎഗ്ഗസ്ഥപിതാവു
തന്റെ കരുണയാൽ നമുക്കു തന്റെ പരിശുദ്ധാത്മാവിനെ ത
രുന്നതിനാൽ തന്നെ.

൩൯. ചോ. മൂന്നാം അപേക്ഷ ഏതു?

ഉ. "നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും
നടക്കേണമേ".

൪൦. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. നന്മയും കരുണയും ഉള്ള ദൈവത്തിന്റെ ഇഷ്ടം ന
മ്മുടെ പ്രാൎത്ഥന കൂടാതെ നടക്കുന്നുണ്ടു എങ്കിലും നമ്മിലും നട
ക്കേണം എ​ന്നു ഇതിനാൽ പ്രാൎത്ഥിക്കുന്നു.

൪൧. ചോ. അതു എങ്ങിനേ വരും?

ഉ. നമ്മിൽ ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിന്നും
ദൈവരാജ്യത്തിന്റെ വരവിന്നും എതിർ നില്ക്കുന്ന പിശാചിന്റെ
യും ലോകത്തിന്റെയും ജഡത്തിന്റെയും ദുരാലോചനാഹിത
ങ്ങളെ ദൈവം നശിപ്പിച്ചു നാം അവസാനത്തോളം തന്റെ വ
ചനത്തിലും വിശ്വാസത്തിലും സ്ഥിരമായി നില്ക്കേണ്ടതിന്നു ന
മുക്കു ശക്തി നല്കുന്നതിനാൽ തന്നെ. അതു അവന്റെ കരുണ
യും നന്മയും ഉള്ള ഇഷ്ടം ആകുന്നു.

൪൨. ചോ. നാലാം അപേക്ഷ ഏതു?

ഉ. "ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണ​മേ".

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/226&oldid=195646" എന്ന താളിൽനിന്ന് ശേഖരിച്ചത്