താൾ:GkVI22e.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 213

൩ -ാം അദ്ധ്യായം.

കൎത്തൃപ്രാർത്ഥന.

൩൦. ചോ. നീ പ്രാൎത്ഥനയിൽ ദൈവത്തെ എങ്ങിനേ വിളിക്കുന്നു?

ഉ. യേശുക്രിസ്തു ശി‍ഷ്യരെ പഠിപ്പിച്ചപ്രകാരം ഞാനും
"സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു വിളിക്കുന്നു.

൩൧. ചോ. ഇതിന്റെ സാരം എന്തു?

ഉ. പ്രിയ മക്കൾ തങ്ങളുടെ അച്ഛനോടു ശങ്കകൂടാതെ യാ
ചിക്കും പോലെ നാമും സാക്ഷാൽ മക്കളെന്നും ദൈവം നമുക്കു
സാക്ഷാൽ പിതാവു എന്നും വിശ്വസിച്ചു ധൈൎയ്യത്തോടെ അടു
ത്തു അപേക്ഷിക്കേണ്ടതിന്നു ദൈവം നമ്മെ ഉത്സാഹിപ്പിക്കുന്നു.

൩൨. ചോ. കൎത്തൃപ്രാൎത്ഥനയിൽ എത്ര അപേക്ഷകൾ ഉണ്ടു?

ഉ. ഏഴുണ്ടു.

൩൩. ചോ. ഒന്നാം അപേക്ഷ ഏതു?

ഉ."നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ".

൩൪. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. തന്നാൽ തന്നെ ശുദ്ധമായുള്ള ദൈവനാമം നമ്മാലും
ശുദ്ധീകരിക്കപ്പെടേണം എന്നത്രെ.

൩൫. അതു എങ്ങിനേ വരും?

ഉ. ദൈവവചനം കൂട്ടുകൂടാതെ നിൎമ്മലമായി പഠിപ്പിക്ക
പ്പെടുകയും നാമും ദൈവമക്കളായി അതിൻപ്രകാരം ശുദ്ധിയിൽ
ജീവിക്കുകയും ചെയ്യുന്നിതിനാലത്രെ. പ്രിയ സ്വൎഗ്ഗസ്ഥപിതാ
വേ, ഇതിന്നു സഹായിക്കേണമേǃ എന്നാൽ ദൈവവചനത്തി
ന്നു വിപരീതമായി ഉപദേശിക്കയും നടക്കയും ചെയ്യുന്നവൻ
ദൈവനാമത്തെ അശുദ്ധമാക്കുന്നു. സ്വൎഗ്ഗസ്ഥപിതാവേ, ഈ
ദോഷത്തിൽനിന്നു ഞങ്ങളെ കാക്കേണമേǃ

൩൬. ചോ. രണ്ടാം അപേക്ഷ ഏതു?

ഉ. "നിന്റെ രാജ്യം വരേണമേ".

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/225&oldid=195644" എന്ന താളിൽനിന്ന് ശേഖരിച്ചത്