താൾ:GkVI22e.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 209

൧൧. ചോ. ആറാം കല്പന ഏതു?

ഉ. "നീ കുല ചെയ്യരുതു".

൧൨ . ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു വി
ചാരവാക്കുക്രിയകളാൽ കൂട്ടുകാരന്റെ ദേഹത്തിന്നു നഷ്ടവും ദോ
ഷവും പിണക്കാതെ എല്ലാ കഷ്ടങ്ങളിലും താങ്ങി സഹായിക്ക
യും വേണം.

൧൩ . ചോ . ഏഴാം കല്പന ഏതു?

ഉ. "നീ വ്യഭിചരിക്കരുതു".

൧൪. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു വിചാ
രവാക്കുക്രിയകളിൽ നിൎമ്മലതയും അടക്കവും കാണിക്കയും ഭാൎയ്യാ
ഭൎത്താക്കന്മാർ അന്യോന്യം സ്നേഹിച്ചു മാനിക്കയും വേണം.

൧൫. ചോ .എട്ടാം കല്പന ഏതു?

ഉ. "നീ മോഷ്ടിക്കരുതു".

൧൬. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു കൂട്ടു
കാരന്റെ ധനമോ വസ്തുവോ കക്കാതെയും ചതിപ്രയോഗത്താ
ലും ഉപായകൌശലങ്ങളാലും കൈക്കലാക്കാതെയും അവറ്റെ
നന്നാക്കി രക്ഷിപ്പാൻ അവന്നു സഹായിക്ക അത്രെ വേണ്ടതു.

൧൯. ഒമ്പതാം കല്പന ഏതു?

ഉ. നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി പറയരുതു".

൧൮. ചോ . ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു കൂട്ടു
കാരനോടു കളവു പറയാതെയും ഏഷണികരളകളെക്കൊണ്ടു
അപകീർത്തി വരുത്താതെയും അവനെക്കൊണ്ടു നന്മ പറഞ്ഞു
പിൻതുണയായി നിന്നു ഗുണം വരുത്തുവാൻ താല്പൎയ്യപ്പെടുക
അത്രെ വേണ്ടതു

27

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/221&oldid=195636" എന്ന താളിൽനിന്ന് ശേഖരിച്ചത്