താൾ:GkVI22e.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

൬. ചേ., ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു അവ
ന്റെ നാമത്തെ കള്ളസത്യം ശാപം മാരണം മന്ത്രവാദം വ്യാജം
ചതി എന്നിവറ്റിന്നായി പ്രയോഗിക്കാതെ എല്ലാ സങ്കടങ്ങളിലും
അവനെ വിളിച്ചും പ്രാൎത്ഥിച്ചും സ്തുതിച്ചും നന്ദിച്ചും ഇരിക്കേണം.

൭. ചോ. നാലാം കല്പന ഏതു?

ഉ. "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക ൎആറു ദിവ
സം നീ അദ്ധ്വാനപ്പെട്ടു നിന്റെ വേല ഒക്കെയും ചെയ്ക; ഏഴാം
ദിവസം നിന്റെ ദൈവമായ യഹോവയുടെ സ്വസ്ഥത ആകു
ന്നു.അതിൽ നീയും നിന്റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കന്നു
കാലികളും നിന്റെ വാതിൽക്കകത്തുള്ള അന്യനും ഒരു വേലയും
ചെയ്യരുതു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശഭൂമി
സമുദ്രങ്ങളെയും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കി, ഏ
ഴാം ദിവസം സ്വസ്ഥനായിരുന്നതിനാൽ ആ സ്വസ്ഥനാളിനെ
യഹോവ അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു".

൮. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു തിരു
വചനത്തിന്റെ പ്രസംഗത്തെ തൃണീകരിക്കാതെ വണക്കത്തോ
ടും താല്പര്യത്തോടും കൂടി കേട്ടും പഠിച്ചും ജീവനത്തിനു പ്രമാ
ണമാക്കിക്കൊണ്ടു സ്വസ്ഥനാളിനെ ശുദ്ധമായി ആചരിക്കേണം.

൯. അഞ്ചാം കല്പന ഏതു?

ഉ. നിന്റെ ദൈവമായ യഹോവ നിണക്കു തരുന്ന ദേശ
ത്തു നിന്റെ നാളുകൾ ദീൎഘമാകുവാനായിട്ടു നിന്റെമാതാപി
താക്കന്മാരെ ബഹുമാനിക്ക".

൧൦. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു മാതാ
പിതാക്കന്മാരെയും തൃണീകരിക്കയും കോപി
പ്പിക്കയും ചെയ്യാതെ അവരെ ബഹുമാനിച്ചും സേവിചും അനു
സരിച്ചും അവൎക്ക് ഉപകാരം ചെയ്തും സ്നേഹവണക്കങ്ങളെ കാ
ണിച്ചും കൊണ്ടിരിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/220&oldid=195633" എന്ന താളിൽനിന്ന് ശേഖരിച്ചത്