താൾ:GkVI22e.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിനുള്ള ഉപദേശം. 203

൫൭. ചോ. ഇതിങ്കിൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒരു തുണ വരു
ന്നതു കൂടെ ആവശ്യം അല്ലയോ?

ഉ: ആവശ്യം തന്നെ. വിശ്വാസമാകട്ടെ ഇന്നു ആശ്രയ<lb />വും പ്രാഗത്ഭ്യവും ഏറീട്ടു വലുതും, പിന്നെ ഓരോ സംശയഭയ<lb />ങ്ങളും ധൈയ്യക്കേടും കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു.

തിരുവത്താഴാദ്ധ്യായം.

൫൮. ചോ. വിശ്വാസത്തിന്നു ഉറപ്പും സങ്കടത്തിൽ ആശ്വാസവും വൎദ്ധിപ്പി<lb />ക്കുന്ന സാധനം എന്തു?

ഉ. നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ അത്താഴം<lb /> തന്നെ

൫൯. ചോ. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം എന്നതു എന്തു?

ഉ. തിരുവത്താഴം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ<lb /> ചൊല്ക്കുറിയും ആകുന്നു, അതിൽ ക്രിസ്തു നമുക്കു അപ്പത്തോടും<lb /> വീഞ്ഞിനോടും കൂട തന്റെ ശരീരത്തെയും രക്തത്തെയും ഉള്ള<lb /> വണ്ണം സമ്മാനിച്ചു തരുന്നതുകൊണ്ടു പാപമോചനവും നിത്യ<lb /> ജീവനും ഉണ്ടെന്നു നിശ്ചയം വരുത്തുന്നു.

൬൦. ചോ. തിരുവത്താഴത്തിന്റെ ഉപദേശം എല്ലാം അടങ്ങിയ സ്ഥാപന<lb /> വചനങ്ങളെ പറക.

ഉ. കൎത്താവായ യേശു തന്നെ കാണിച്ചു കൊടുക്കുന്നാൾ<lb /> രാത്രിയിൽ പന്തിരുവരോടു കൂട അത്താഴത്തിന്നിരുന്നു അപ്പ<lb />ത്തെ എടുത്തു സ്തോത്രം ചൊല്ലി നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷി<lb />പ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം<lb /> ആകുന്നു, എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്ചിൻ. അപ്ര<lb />കാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും എടു<lb />ത്തു സ്തോത്രം ചൊല്ലി അവൎക്കു കൊടുത്തു പറഞ്ഞിതു: നിങ്ങൾ<lb /> എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഈ പാനപാത്രം എന്റെ<lb /> രക്തത്തിൽ പുതിയനിയമം ആകുന്നു. ഇതു പാപമോചനത്തി<lb />ന്നായി നിങ്ങൾക്കും അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം,<lb /> ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ.

26*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/215&oldid=195621" എന്ന താളിൽനിന്ന് ശേഖരിച്ചത്