താൾ:GkVI22e.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 സ്ഥിരീകരണത്തിനുള്ള ഉപദേശം.

൫൨. ചോ. ക്രട്ടുകാരനെ സ്നേഹിക്ക എന്നതു എന്തു?

ഉ. കൂട്ടുകാരനെ സ്റ്റേഹിക്ക എന്നതോ അവന്നായി ഗുണ<lb /> മുള്ളതു എല്ലാം ആഗ്രഹിക്കയും പക്ഷമനസ്സാലെ വിചാരിക്കയും<lb /> വാക്കിനാലും ഭാവത്താലും പ്രിയം കാട്ടുകയും ക്രിയയാലെ തുണെ<lb />ക്കയും അല്ലാതെ അവന്റെ ബലഹീനതയെയും വിരോധത്തെ<lb />യും ക്ഷാന്തിയോടെ പൊറുത്തു സൌമ്യതയാലെ അവനെ യഥാ<lb /> സ്ഥാനപ്പെടുത്തിക്കൊള്ളുന്നതും തന്നെ.

൫൩. ചോ. ഇപ്രകാരം എല്ലാം നിന്നെത്തന്നെ ശോധന ചെയ്താൽ നിനക്കു<lb /> എന്തു തോന്നുന്നു?

ഉ. ഞാൻ സംശയം കൂടാതെ വലിയ പാപി ആകുന്നു എ<lb />ന്നും ദൈവം ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതിന്നു ഞാൻ<lb /> പാത്രമെന്നും തെളിയുന്നു.

൫൪. ചോ. പാപങ്ങളെക്കുറിച്ചു നിനക്കു സങ്കടം തോന്നുന്നുവോ?

ഉ: അതെ, ഞാൻ ദൈവത്തോടു പാപം ചെയ്തു വിശ്വസ്ത<lb />നായ സ്രഷ്ടാവും രക്ഷിതാവും കാൎയ്മസ്ഥനും ആയവനെ പല<lb /> വിധത്തിലും കൂടക്കൂടെ മനഃപൂൎവ്വമായും ദുഃഖിപ്പിച്ചം കോപി<lb />പ്പിച്ചംകൊണ്ടതിനാൽ എനിക്കു ഉള്ളവണ്ണം സങ്കടം തോന്നുന്നു.

൫൫. ചോ. ദൈവത്തിന്റെ കോപം മാറി കനിവു തോന്നുവാൻ ഒരു വ<lb />ഴിയുണ്ടോ?

ഉ. സത്യമായുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കു<lb /> തിരിയുന്നതും തന്നെ വഴിയാകുന്നതു.

൫൬. ചോ. മാനസാന്തരം എന്നതു എന്തു?

ഉ. മാനസാന്തരം എന്നതോ പാപങ്ങളെ ഹൃദയംകൊണ്ടു<lb /> അറിഞ്ഞു കൊൾകയും ദൈവമുമ്പിലും ചിലപ്പോൾ മനുഷ്യ<lb />രുടെ മുമ്പിലും ഏറ്റുപറകയും അനുതപിച്ച വെറുക്കയും യേശു<lb />ക്രിസ്തുവിങ്കൽ വിശ്വസിക്കയും നടപ്പിനെ ക്രമത്തിൽ ആക്കുവാൻ<lb /> ഉത്സാഹിക്കയും ചെയ്യുന്നതത്രെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/214&oldid=195619" എന്ന താളിൽനിന്ന് ശേഖരിച്ചത്