താൾ:GkVI22e.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

പ്രാൎത്ഥനാദ്ധ്യായം

൪൩. ചോ. പ്രാൎത്ഥന എന്നതു എന്തു?

ഉ. പ്രാൎത്ഥന എന്നതു ലൌകികത്തിലും ആത്മികത്തിലും
നന്മയെ എത്തിപ്പാനോ തിന്മയെ അകറ്റുവാനോ ദൈവത്തെ
നോക്കി വിളിക്കുന്നതത്രെ ആകുന്നു.

൪൪. ചോ. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗിയും ഏറിയതു
ഏതാകുന്നു?

ഉ. ക്രിസ്തു താൻ നമുക്കു പഠിപ്പിച്ചുതന്ന പ്രാർത്ഥന ത
ന്നെ. അതാവിതു: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നി
ന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം
വരേണമേ.നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും
നടക്കേണമേ. ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ.
ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ
കടങ്ങളെ വിട്ടുതരേണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ,
ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.രാജ്യവും ശക്തി
യും തേജസ്സും എന്നേക്കും നിണക്കല്ലോ ആകുന്നു.ആമെൻ.

൪൫. ചോ. എങ്ങിനെ പ്രാൎത്ഥിക്കേണം?

ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ചു ഏകാഗ്രത
യും അനുതാപവും പൂണ്ടു ഹൃദയത്തിലും പുറമെ ഭാവത്തിലും
താഴ്മയുളളവനായി സത്യവിശ്വാസത്തോടു കൂടിയും യേശുക്രിസ്തു
വിന്റെ നാമത്തിലും പ്രാൎത്ഥിക്കേണം.

൪൬. ചോ. ഇപ്രകാരമുള്ള പ്രൎത്ഥനെക്കു എന്തു വാഗ്ദത്തം ഉണ്ടു?

ഉ. ആമെൻ, ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു:
നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു എന്തെല്ലാം യാ
ചിച്ചാലും അവൻ നിങ്ങൾക്കു തരും എന്ന് നമ്മുടെ പ്രിയ രക്ഷി
താവു അരുളിച്ചെയ്തിതിരിക്കുന്നു.(യോഹ.൧൬, ൨൩..)

൪൭. ചോ. എന്നാൽ വിശ്വാസി ദൈവഭക്തിയോടെ നടക്കേണം എങ്കിൽ
എന്തൊന്നിനെ പ്രമാണമാക്കേണം?

ഉ. തന്റ ഇഷ്ടവും തോന്നലും അല്ല ലോകത്തിന്റെ
പാപമൎയ്യാദകളും അല്ല ദൈവത്തിന്റെ ഇഷ്ടവും കല്പനകളുമ
ത്രെ പ്രമാണമാക്കേണ്ടിയതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/212&oldid=195613" എന്ന താളിൽനിന്ന് ശേഖരിച്ചത്