താൾ:GkVI22e.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിനുള്ള ഉപദേശം 193

൬. ചോ. സ്നാനം എന്നതു എന്തു?

ഉ. സ്നാനം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറി
യും ആകുന്നു. അതിനാൽ ദൈവമായ പിതാവു പുത്രനോടും
പരിശുദ്ധാത്മാവോടും ഒന്നിച്ചു: ഈ സ്നാനം ഏല്ക്കുന്നവന്നു
ഞാൻ കരുണയുള്ള ദൈവമാകും എന്നും അവന്നു സകല പാപ
ങ്ങളെയും യേശുക്രിസ്തു നിമിത്തം സൌജന്യമായി ക്ഷമിച്ചു കൊടു
ക്കുന്നു എന്നും അവനെ മകന്റെ സ്ഥാനത്തിൽ ആക്കി സകല
സ്വൎഗ്ഗീയവസ്തുവിന്നും അവകാശിയായി അംഗീകരിച്ചു കൊള്ളുന്നു
എന്നും സാക്ഷി പറയുന്നു.

൭. ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ. വെള്ളത്തിൽ
നിന്നും ആത്മാവിൽനിന്നും ജനിച്ചല്ലാതെ ഒരുത്തന്നും ദൈവ
രാജ്യത്തിൽ കടപ്പാൻ കഴികയില്ല എന്നു ചൊല്ലിയ പ്രകാരം
തന്നെ. (യോഹ.൩,൫.)

൮.ചോ.സ്നാനത്താലുള്ള പ്രയോജനം എന്തു?

ഉ. അതു ദൈവകരുണയെയും പാപമോചനത്തെയും
ദൈവപുത്രത്വത്തെയും നിത്യജീവന്റെ അവകാശത്തെയും
നമുക്കു ഉറപ്പിച്ചു തരുന്നു. നാം അവന്റെ കരുണയാൽ നീതി
കരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശിക
ളായിത്തീരേണ്ടതിന്നു ദൈവം തന്റെ കനിവാലത്രെ നമ്മെ
രക്ഷിച്ചിരിക്കുന്നതു നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം
നമ്മുടെ മേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിലെ പുന
ൎജന്മവും നവീകരണവും ആകുന്ന കുളികൊണ്ടു തന്നെ. ഈ
വചനം പ്രമാണം. (തീത. ൩, ൫-൭.)

൯.ചോ.ദൈവവചനം സ്നാനത്തെ എങ്ങിനെ വർണ്ണിക്കുന്നു?

ഉ.അതു നല്ല മനോബോധത്തിന്നായി ദൈവത്തോടു ചോ
ദിച്ചിണങ്ങുന്നതു എന്നത്രെ. (൧ പേത്ര.൩,൨൧.)

25

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/205&oldid=195596" എന്ന താളിൽനിന്ന് ശേഖരിച്ചത്