താൾ:GkVI22e.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

II. സ്ഥിരീകരണത്തിന്നുള്ള ഉപദേശം

മുഖവുര.

൧. ചോദ്യം: മനുഷ്യന്നു ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?

ഉത്തരം. നിത്യജീവന്റെ പ്രത്യാശ തനിക്കു ഉറെച്ചുവരേ
ണം എന്നതത്രേ. മുമ്പേ ദൈവത്തിന്റെ രാജ്യത്തെയും അവ
ന്റെ നീതിയെയും അന്വേഷിപ്പിൻ, എന്നാൽ ഇവ എല്ലാം
നിങ്ങൾക്കു കൂടെ കിട്ടും എന്നു ക്രിസ്തു പറഞ്ഞു വല്ലോ. (മത്ത.
൬,൩ ൩.)

൨. ചോ. ഈ പ്രത്യാശ എല്ലാ മനുഷ്യന്നും വരികയില്ലയോ?

ഉ. സത്യക്രിസ്തുഭക്തന്നല്ലാതെ ആൎക്കും വരികയില്ല. എ
ന്നോടു: കൎത്താവേ, കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ എല്ലാം സ്വ
ൎഗ്ഗരാജ്യത്തിൽ കടക്കയില്ല, സ്വൎഗ്ഗസ്ഥനായ എൻപിതാവിൻ
ഇഷ്ടത്തെ ചെയ്യുന്നവനത്രെ എന്നുണ്ടല്ലോ. (മത്ത.൭,൨,൧.)

൩. ചോ. നീ ആർ ആകുന്നു?

ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

൪. ചോ. ക്രിസ്ത്യാനൻ ആകുന്നതു എങ്ങിനേ?

ഉ. ക്രിസ്ത്യാനരിൽനിന്നു ജനിക്കുന്നതിനാലല്ല ക്രിസ്ത്യാന
രോടു സംസൎഗ്ഗം ഉള്ളതിനാലും അല്ല ക്രിസ്തുവിങ്കലെ വിശ്വാസം
ക്രിസ്തുവിലെ സ്നാനം ഇവറ്റിനാലത്രെ.

സ്നാനാദ്ധ്യായം

൫. ചോ. നിനക്കു ചെറുപ്പത്തിൽ സ്നാനം കിട്ടിയോ?

ഉ. അതെ,പിതാ പുത്രൻ പരിശുദ്ധാത്മാവു എന്നീ ദൈ
വനാമത്തിൽ എനിക്കു സ്നാനം കിട്ടിയിരിക്കുന്നു. ഈ പറഞ്ഞു
തീരാത്ത ഉപകാരത്തിന്നായി ത്രിയൈകദൈവത്തിന്നു എന്നും
സ്തോത്രവും വന്ദനവും ഉണ്ടാക.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/204&oldid=195595" എന്ന താളിൽനിന്ന് ശേഖരിച്ചത്