താൾ:GkVI22e.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം 191

കണ്ടിവെണ്ണയും അകിലും വിരകിയ കൂട്ടു നൂറുറാത്തലോളം കൊ
ണ്ടുവന്നു എത്തി. ആയവർ യേശുവിൻ ഉടൽ കൈക്കൊണ്ടു
യഹൂദർ കുഴിച്ചിടുന്ന മൎയ്യാദപ്രകാരം അതിനെ സുഗന്ധവൎഗ്ഗ
ങ്ങൾ ചേൎത്തു തുണികൾ ചുറ്റികെട്ടി. (മത്ത. മാ. ലൂക്ക.യോ.)

അവനെ ക്രൂശിച്ച സ്ഥലത്തു തന്നെ ഒരു തോട്ടവും തോട്ട
ത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത കല്ലറയും ഉണ്ടു. അ
തു യോസേഫ് താൻ മുമ്പേ തനിക്കു പാറയിൽ വെട്ടിച്ചൊരു
പുതുകല്ലറ തന്നെ: ആ കല്ലറ സമീപം ആകകൊണ്ടു അവർ
യഹൂദരുടെ ഒരുമ്പാടാഴ്ച വിചാരിച്ചു യേശുവിനെ അവിടെ വെ
ച്ചു. ഗലീലയിൽനിന്നു അവനോടു കൂടെ പോന്ന സ്ത്രീകളും പി
ഞ്ചെന്നു കല്ലറയും അവന്റെ ഉടൽ വെച്ചപ്രകാരവും നോക്കി
യ ശേഷം മടങ്ങിപ്പോയി സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരു
ക്കി ശബ്ബതിൽ കല്പനപ്രകാരം സ്വസ്ഥമായിപാൎത്തു. അപ്പോൾ
ശബ്ബതു ഉദിക്കും നേരമായി. യോസേഫ് അറയുടെ വാതില്ക്കു
വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. (യോഹ.മത്ത.
മാൎക്ക. ലൂക്ക.)

വെള്ളിയാഴ്ചെക്കു പിറ്റേ ദിവസം മഹാപുരോഹിതരും പരീ
ശരും പിലാതന്റെ അടുക്കേ വന്നു കൂടി പറഞ്ഞിതു: യജമാനാ,
ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം
ഞാൻ ഉണൎന്നു വരുന്നു എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ ഓ
ർത്തിട്ടുണ്ടു.അതുകൊണ്ടു അവന്റെ ശിഷ്യന്മാർ വന്നു അവനെ
കട്ടു അവൻ മരിച്ചവരിൽനിന്നു ഉണൎന്നുവന്നു എന്നു ജനത്തോടു
പറഞ്ഞാൽ ഒടുക്കത്തെ ചതി മുമ്പിലേത്തതിനേക്കാൾ വിഷമ
മായി തീരും എന്നു വരാതിരിക്കേണ്ടതിന്നു മൂന്നുനാൾവരേ കുഴിയെ
ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോടു പിലാതൻ: നി
ങ്ങൾക്കു കാവൽക്കൂട്ടം ഉണ്ടാക; പോവിൻ, അറിയുന്നേടത്തോ
ളം ഉറപ്പു വരുത്തുവിൻ എന്നു പറഞ്ഞു.അവരും ചെന്നു ക
ല്ലിന്നു മുദ്രയിട്ടു കുഴിയെ കാവൽക്കൂട്ടം കൊണ്ടു ഉറപ്പാക്കുകയും
ചെയ്തു. (മത്ത.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/203&oldid=195594" എന്ന താളിൽനിന്ന് ശേഖരിച്ചത്